ഊട്ടി അടക്കം സ്ഥലങ്ങളിലേക്ക് അന്തർ സംസ്ഥാന ബസ് സർവീസുകൾ ആരംഭിച്ചു
text_fieldsഗൂഡല്ലൂർ: കൂടുതൽ ഇളവുകളോടെ തമിഴ്‌നാട് ലോക്ഡൗൺ നീട്ടിയതോടെ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങാൻ അനുമതി. കർണാടകയുടെ ബസുകൾ നീലഗിരിയിലെ ഊട്ടി ഉൾപ്പെടെ ഭാഗത്തേക്ക് സർവീസ് ആരംഭിച്ചു. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവീസും കർണാടകയിലേക്ക് തുടങ്ങി.
തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ നിർത്തിവെച്ച സർവീസുകൾ നാലുമാസങ്ങൾക്ക് ശേഷമാണ് ഇരു ഭാഗത്തേക്കും തുടങ്ങിയത്. കേരളത്തിൽ നിന്നുളള സർവീസുകൾക്ക് അനുമതി ആയിട്ടില്ല. അതേസമയം കേരളം, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവിന് അനുമതിയായി. കോവിഡ് മാനദണ്ഡപ്രകാരമുള്ള രേഖകൾ കൈവശം ഉള്ളവർക്ക് പ്രവേശനം അനുവദിക്കും.
തിങ്കളാഴ്ച മുതൽ ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണികൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ് പാർക്ക് എന്നിവയും തുറന്നു. മുഹർറം, ഓണം അവധി കഴിഞ്ഞതിനാൽ തിങ്കളാഴ്ച സഞ്ചാരികളുടെ വരവ് കുറവാണ്. മുതുമല കടുവ സങ്കേതത്തിലേ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശനാനുമതി ഉടൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.