ഗൗരി ലേങ്കഷിന് അന്തർദേശീയ പുരസ്കാരം
text_fieldsന്യൂഡൽഹി: സാമൂഹിക വിമർശനത്തിെൻറ പേരിൽ കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിന് അന്തർദേശീയ പുരസ്കാരം. പ്രമുഖ റഷ്യൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന അന്ന സ്റ്റെഫാനോവ പൊലിത്കോവ്സ്ക്യയുടെ സ്മരണാർഥം ലണ്ടൻ ആസ്ഥാനമായ റീച്ച് ഒാൾ വിമൻ ഇൻ വാർ എന്ന സംഘടനയാണ് മരണാനന്തര ആദരവായി പുരസ്കാരം നൽകുന്നത്.
ഇത്തവണ ഗൗരി ലേങ്കഷിനും പാകിസ്താനി സാമൂഹിക പ്രവർത്തക ഗുലാല ഇസ്മാഇൗലിനുമാണ് പുരസ്കാരം. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ താലിബാൻ സാന്നിധ്യത്തിനെതിരെ പ്രതികരിച്ചതിന് വധഭീഷണി നേരിട്ട വ്യക്തിയാണ് ഗുലാല.
വലത്-ഹൈന്ദവ തീവ്രവാദത്തെ നിരന്തരം എതിർത്ത നിർഭയ പത്രപ്രവർത്തകയായ ഗൗരി, അന്ന പൊലിത്കോവ്സ്ക്യയെപ്പോലെ കൊല്ലപ്പെടുകയായിരുന്നെന്ന് പുരസ്കാര സമിതി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. റഷ്യൻ സർക്കാറിനെതിരെ എഴുതിയതിെൻറ പേരിൽ 2006 ഒക്ടോബർ ഏഴിനാണ് 48ാം വയസ്സിൽ മോസ്കോവിലെ അപ്പാർട്ട്െമൻറിൽ അന്ന കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.