അന്താരാഷ്ട്ര സഹകരണ സഖ്യം സമ്മേളനത്തിന് ഡൽഹിയിൽ തുടക്കം
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര സഹകരണ സഖ്യം (ഐ.സി.എ) ആഗോള സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി ഭാരത മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. 2025 ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സഹകരണ വർഷമായി ആചരിക്കുന്നതിന്റെ പ്രഖ്യാപനം ഇന്ത്യയിലെ യു.എൻ പ്രതിനിധി ഷോംബി ഷാർപ് സമ്മേളനത്തിൽ നിർവഹിച്ചു. ഇതോടനുബന്ധിച്ച് തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി.
ഭൂട്ടാൻ പ്രധാനമന്ത്രിപ ദാഷോ ഷെറിങ്, ഫിജി ഉപ പ്രധാധമന്ത്രി മനോവ കമികമിക, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അന്താരാഷ്ട്ര സഹകരണ സഖ്യം പ്രസിഡന്റ് ഏരിയൽ ഗ്വാർകോ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. അഞ്ചു ദിവസം നീളുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 8000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 130 വർഷത്തിനിടയിൽ ഇതാദ്യമായാണ് അന്താരാഷ്ട്ര സഹകരണ സഖ്യം സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ലോകത്തെ 25 ശതമാനം സഹകരണ സ്ഥാപനങ്ങളുള്ള ഇന്ത്യ സഖ്യത്തിന്റെ സ്ഥാപക അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.