Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2019 4:37 AM GMT Updated On
date_range 17 Dec 2019 9:08 AM GMTനിർഭയ പ്രതികളെ തൂക്കിലേറ്റണം: ആഭ്യന്തരമന്ത്രിക്ക് രക്തത്തിൽ കത്തെഴുതി ഷൂട്ടിങ് താരം
text_fieldsbookmark_border
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന് അന്താരാഷ്ട്ര ഷൂട്ടിങ് താരം വർതിക സിങ്. നാലു പ്രതികൾക്കും വധശിക്ഷ നടപ്പാക്കുക എന്നാവശ്യപ്പെട്ട് സ്വന്തം രക്തത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതിക്കൊണ്ടാണ് വർതിക രംഗത്തെത്തിയത്.
ഇന്ത്യയിൽ ബലാത്സംഗത്തിനിരയായ ഒരോ വനിതകൾക്കും വേണ്ടി നിർഭയ കേസ് പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന് വർതിക പറഞ്ഞു. ‘നിർഭയ കേസ് പ്രതികളെ ഞാൻ തൂക്കിക്കൊല്ലാം’ - എന്നതരത്തിൽ ഒരോ സ്ത്രീകളിൽ നിന്നും ശബ്ദമുയരണം. ഈ സന്ദേശം വനിത എം.പിമാരും താരങ്ങളും ഏറ്റെടുക്കണമെന്നും വർതിക മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story