Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയൂറോപ്യൻ എം.പിമാരുടെ...

യൂറോപ്യൻ എം.പിമാരുടെ സന്ദർശനം കശ്​മീരിനെ അന്താരാഷ്​ട്രവൽക്കരിക്കാനല്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
kashmir-visit
cancel

ന്യൂഡൽഹി: യൂറോപ്യൻ എം.പിമാരുടെ സംഘത്തി​​​െൻറ ജമ്മുകശ്​മീർ സന്ദർശനത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ദേശ ീയ താൽപര്യം മുൻനിർത്തിയാണ്​ എം.പിമാരുടെ സന്ദർശനം. കശ്​മീർ വിഷയത്തെ അന്താരാഷ്​ട്രവൽക്കരിക്കുകയെന്നത്​ സന്ദർ ശനത്തി​​​െൻറ ലക്ഷ്യമല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്​തമാക്കി.

കശ്​മീരിലെ ജനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്​ ഇത്തരം സന്ദർശനം ഉപകാരപ്പെടുമെന്ന്​ വിദേശകാര്യ മന്ത്രാലയം വക്​താവ്​ രവീഷ്​ കുമാർ പറഞ്ഞു. തീവ്രവാദത്തെ ഇന്ത്യ പ്രതിരോധിക്കുന്നതിനെ കുറിച്ച്​ അറിയാനും യുറോപ്യൻ എം.പിമാർക്ക്​ താൽപര്യമുണ്ടായിരുന്നുവെന്നും​ അദ്ദേഹം കൂട്ടിച്ചേർത്തു.

27 യൂറോപ്യൻ എം.പിമാർ രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ്​ ജമ്മു കശ്മീരിലെത്തിയത്. ഇന്ത്യൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മൂന്നു മാസമായി കശ്മീരിൽ പ്രവേശനം നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് യൂറോപ്യൻ എം.പിമാർക്ക് സന്ദർശനാനുമതി നൽകിയത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ എന്നിവിടങ്ങളിലെ കടുത്ത വലതുപക്ഷ എം.പിമാരാണ്​ കശ്മീരിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir visitindia newsUnion governmentEuropen MP
News Summary - 'Internationalisation' of Kashmir Issue, Says Centre-india news
Next Story