മഹാഭാരത കാലത്തും ഇൻറർനെറ്റ്; ത്രിപുര മുഖ്യനെ പിന്തുണച്ച് ഗവർണറും
text_fieldsന്യൂഡൽഹി: ഇതിഹാസ കാവ്യമായ മഹാഭാരതം എഴുതപ്പെട്ട കാലത്തും ഇൻറർനെറ്റും സാറ്റലൈറ്റ് സാേങ്കതികവിദ്യയും ഉണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിെൻറ പ്രസ്താവനയെ പിന്തുണച്ച് സംസ്ഥാന ഗവർണർ തഥാഗത റോയിയും. പുരാണസംഭവങ്ങളെ ആസ്പദമാക്കി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ സന്ദർഭോചിതമാണെന്നും മഹാഭാരതത്തിലെ ’ദിവ്യദൃഷ്ടി’യും ‘പുഷ്പക വിമാന’വുമെല്ലാം സാക്ഷാത്കരിക്കാൻ അതു സംബന്ധിച്ച പൂർവ മാതൃകകളോ പഠനങ്ങളോ നടക്കാതെ സാധിക്കില്ലെന്നും ഗവർണർ ട്വീറ്റ് ചെയ്തു.
അമേരിക്കയോ മറ്റ് വിദേശ രാജ്യങ്ങളോ അല്ല, ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഇന്ത്യയാണ് ഇൻറർനെറ്റ് കണ്ടുപിടിച്ചതെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. അഗർത്തലയിലെ പ്രജ്ഞ ഭവനിൽ നടന്ന കമ്പ്യൂട്ടർവത്കരണ സെമിനാറിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
ഇൻറർനെറ്റ് ഇല്ലായിരുന്നെങ്കിൽ എങ്ങനെയാണ് സഞ്ജയൻ (ധൃതരാഷ്ട്രരുടെ ഉപദേശകനും തേരാളിയും)കുരുക്ഷേത്രയുദ്ധം കൺമുന്നിൽ നടന്നതുപേെല അന്ധനായ ധൃതരാഷ്ട്രർക്ക് വിശദീകരിച്ചുകൊടുത്തതെന്നും ബിപ്ലബ് ചോദിച്ചു. സമ്പന്ന സംസ്കാരത്തിനുടമയായിരുന്നു ഇന്ത്യ മഹാരാജ്യം. ഇന്നും ഇൻറർനെറ്റിലും സോഫ്റ്റ്വെയർ സാേങ്കതികതയിലും ഇന്ത്യയാണ് മുന്നിൽ. മൈക്രോസോഫ്റ്റ് അമേരിക്കൻ കമ്പനിയാണ്.
എന്നാൽ, അതിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം എൻജിനീയർമാരും ഇന്ത്യക്കാരാണെന്നും ബിപ്ലബ് കുമാർ പറഞ്ഞിരുന്നു. ഒരു മാസം മുമ്പ് കേന്ദ്രമന്ത്രി സത്യപാൽ സിങ് ചാൾസ് ഡാർവിെൻറ പരിണാമസിദ്ധാന്തത്തെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. ഡാർവിനും മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തിന് മുമ്പ് ജീവിച്ചിരുന്നവരാരും കുരങ്ങൻ മനുഷ്യനായി മാറുന്നത് കണ്ടിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.