2023ൽ ഇന്ത്യക്കായി ഇന്‍റർപോൾ പുറപ്പെടുവിച്ചത് 100 റെഡ് നോട്ടീസുകൾ; തിരികെ എത്തിച്ച് 48 കുറ്റവാളികളെ
text_fieldsInterpol issued 100 red notices on India's Request in 2023, Highest in a Year -CBI Chief
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള പിടികിട്ടാപുള്ളികളെ കസ്റ്റഡിയിലെടുക്കാനായി ഇന്ത്യയുടെ അപേക്ഷ പ്രകാരം 100 റെഡ് നോട്ടീസുകൾ ഇന്‍റർപോൾ പുറപ്പെടുവിച്ചതായി സി.ബി.ഐ. 2023ൽ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്‍റെ എണ്ണമാണ് സി.ബി.ഐ മേധാവി പ്രവീൺ സൂദ് പുറത്തുവിട്ടത്.
ഒരു വർഷത്തിൽ ഇന്‍റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്‍റെ ഏറ്റവും ഉയർന്ന എണ്ണമാണിത്. 2023ൽ അന്താരാഷ്ട്ര തലത്തിൽ 17,368 സഹായ അഭ്യർഥനകളാണ് സി.ബി.ഐയുടെ ഗ്ലോബൽ ഓപറേഷൻ സെന്‍ററിന് ലഭിച്ചതെന്നും ഇന്‍റർപോൾ ലെയ്സൺ ഓഫീസർമാരുടെ സമ്മേളനത്തിൽ സംസാരിക്കവെ സി.ബി.ഐ മേധാവി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 48 കുറ്റവാളികളെ വിചാരണ നടത്താനായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സി.ബി.ഐക്ക് സാധിച്ചു. 2023ൽ 29 കുറ്റവാളികളെയും 2024ൽ സെപ്റ്റംബർ അഞ്ച് വരെ 19 കുറ്റവാളികളെയും രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നുവെന്നും സി.ബി.ഐ മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.