മെഹുൽ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടീസ്
text_fieldsമുംൈബ: പഞ്ചാബ് നാഷനൽ ബാങ്കിൽ 13,578 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വ ജ്രവ്യാപാരി മെഹുൽ ചോക്സിയെ പിടികൂടാൻ ഇൻറർപോളിെൻറ റെഡ് കോർണർ നോട്ടീസ്. ഇത ോടെ ഇൻറർപോൾ അംഗങ്ങളായ രാജ്യങ്ങൾ തങ്ങളുടെ നാട്ടിൽ ചോക്സി എത്തിയാൽ പിടികൂടി ഇന്ത്യക്ക് കൈമാറണം. 2017 േമയ് മുതൽ മെഹുൽ ചോക്സി പൗരത്വം നേടി കഴിയുന്ന ആൻറിഗ്വ ഇൻറർപോൾ അംഗമാണ്. നേരത്തെ ചോക്സിയെ ഇന്ത്യയിലേക്ക് കയറ്റിവിടാൻ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആൻറിഗ്വ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകളും നൽകി. എന്നാൽ, അധികൃതർ തന്നെ കയറ്റിവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചോക്സി ഇൗസ്റ്റ് കരീബിയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരിക്കെ ചോക്സിയെ വിട്ടുനൽകുന്ന നടപടി വേഗമാക്കാൻ ആവശ്യപ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജനുവരി ആദ്യത്തിൽ സി.ബി.െഎ കേസെടുക്കുന്നതിന് തൊട്ടുമുമ്പാണ് ചോക്സിയും സഹോദരി പുത്രൻ നീരവ് മോദിയും രാജ്യംവിട്ടത്. ഇരുവരുടെയും കുറേ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.