അസഹിഷ്ണുത ഇന്ത്യയുെട കീർത്തി നശിപ്പിച്ചുെവന്ന് രാഹുൽ VIDEO
text_fieldsന്യൂയോര്‍ക്ക്: സാമാധാനത്തിെൻറയും െഎക്യത്തിെൻറയും നാടെന്ന ഇന്ത്യയുെട കീർത്തി വിഘടന വാദികൾ അപകടാവസ്ഥയിലാക്കിയിരിക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സർക്കാറിനെതിരെ ഒളിയെമ്പയ്തുെകാണ്ട് ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കെതിെര പ്രവാസി സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണെമന്നും രാഹുൽ പറഞ്ഞു. രണ്ടാഴ്ചത്തെ അേമരിക്കൻ സന്ദർശനത്തിെൻറ അവസാന ദിവസം ന്യുയോർക്കിലെ ടൈംസ് സ്ക്വയറിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
സഹിഷ്ണുത ഇന്ത്യയിൽ നിലനിൽക്കുമോ? എന്താണ് ഇന്ത്യയിൽ നടക്കുന്നത് എന്നീ ചോദ്യങ്ങളാണ് ചെന്നിടത്തെല്ലാം താൻ നേരിട്ടത്. വിഘടനവാദ രാഷ്ട്രീയം ഇന്ത്യയെ നശിപ്പിച്ചിരിക്കുന്നു. ഇന്ത്യയിൽ സമാധാനവും സഹിഷ്ണുതയും നശിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങൾക്ക് മുന്നിൽ നമ്മുടെ കീർത്തിക്ക് കോട്ടം തട്ടിയിരിക്കുന്നു. രാജ്യത്ത് െതാഴിൽ, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയെല്ലാം നടപ്പിലാകണം. വിദേശത്ത് കഴിയുന്ന ഇന്ത്യൻ ജനത നാട്ടിൽ വന്ന് രാജ്യത്തിനു വേണ്ടിയും കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയും പ്രവർത്തിക്കണം. ഇന്ത്യയുെട പുരോഗതിയിൽ നിങ്ങൾക്ക് പ്രധാന പങ്കു വഹിക്കാനാകുമെന്നും രാഹുൽ പറഞ്ഞു.
മഹാത്മ ഗാന്ധി, നെഹ്റു, അംബേദ്കർ, അബ്ദുൾ കലാം ആസാദ്, സർദാർ പേട്ടൽ തുടങ്ങിയവരെല്ലാം വിദേശത്ത് കഴിഞ്ഞവരാണ്. അവിടെ നിന്ന് അവർ സ്വായത്തമാക്കിയ അറിവുകൾ രാജ്യത്തിനുവേണ്ടി ഉപയോഗിച്ചപ്പോഴാണ് രാജ്യത്തെ മാറ്റി മറിക്കാൻ സാധിച്ചത്. നിങ്ങളിൽ ബൃഹത്തായ അറിവുണ്ട്. അതിനാൽ നിങ്ങൾ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.