വീണാ വിജയന് കുരുക്ക്: അന്വേഷണം എസ്.എഫ്.ഐ.ഒക്ക് കൈമാറി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനും വീണയുടെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനുമെതിരായ സാമ്പത്തിക കേസിന്‍റെ അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷൻ ഓഫിസിന് (എസ്.എഫ്.ഐ.ഒ) കൈമാറി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം പുറത്തിറക്കി. വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നതടക്കം കാര്യങ്ങളാണ് അന്വേഷിക്കുക.
എസ്.എഫ്.ഐ.ഒ അന്വേഷണം വീണാ വിജയനു കൂടുതല്‍ കുരുക്കാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് എസ്.എഫ്.ഐ.ഒക്ക് സാധാരണ നല്‍കാറുള്ളത്. കോര്‍പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഉയര്‍ന്ന അന്വേഷണമാണ് എസ്.എഫ്.ഐ.ഒ നടത്തുക.
അന്വേഷണ പരിധിയില്‍ കെ.എസ്.ഐ.ഡി.സിയും ഉള്‍പ്പെടുമെന്നാണ് വിവരം. എക്‌സാലോജിക്-സി.എം.ആർ.എല്‍ ഇടപാട് അന്വേഷണവും എസ്.എഫ്.ഐ.ഒയുടെ പരിധിയിലായിരിക്കും. കോര്‍പറേറ്റ് ലോ സര്‍വിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാകും അന്വേഷണം നടത്തുക. നിലവിലെ ആർ.ഒ.സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.