റിപബ്ലിക് ടി.വി നിക്ഷേപകർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പൊലീസ്
text_fieldsമുംബൈ: ടി.ആർ.പി തട്ടിപ്പ് കേസിൽ റിപബ്ലിക് ടി.വി നിക്ഷേപകർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പൊലീസ്. നിക്ഷേപകരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
ആർ.പി.ജി പവർ ട്രേഡിങ് ലിമിറ്റഡ്, ആനന്ദ് ഉദയോഗ് ലിമിറ്റത്. പൂർവാഞ്ചൽ ലീസിങ് ലിമിറ്റഡ്, പാൻ കാപ്പിറ്റൽ ഇൻവസ്റ്റ്മെൻറ്, ഡൈനാമിക് സ്റ്റോറേജ് ആൻഡ് റിട്രിവൽ സിസ്റ്റം തുടങ്ങിയ കമ്പനികളെയാണ് അന്വേഷണത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തിയത്. ഇവരോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
റിപബ്ലിക് ടി.വിക്ക് ഒറ്റത്തവണയായി 32 ലക്ഷം നൽകിയ ഹസ്ന റിസേർച്ച് ഗ്രൂപ്പും അന്വേഷണപരിയിലാണ്. ബാർക് മീറ്ററുകൾ സ്ഥാപിക്കുന്നതിന് കരാറെടുത്ത കമ്പനികളിലൊന്നാണ് ഹസ്ന റിസേർച്ച്. ഇവരും റിപബ്ലിക് ടി.വിയും തമ്മിലുള്ള ഇടപാടിനെ സംശയദൃഷ്ടിയോടെയാണ് അന്വേഷണം സംഘം കാണുന്നത്.
റിപബ്ലിക് ടി.വി സി.എഫ്.ഒയോ ചോദ്യം ചെയ്തതിൽ നിന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ മനിസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ടി.ആർ.പി തട്ടിപ്പിലൂടെ പരസ്യമേഖലക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് മുംബൈ പൊലീസ് നൽകുന്ന സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.