ട്രൂഡോയുടെ പരിപാടിയിലേക്ക് ഖലിസ്ഥാൻ തീവ്രവാദിയെ ക്ഷണിച്ചത് പിൻവലിച്ചു
text_fieldsന്യൂഡൽഹി: എട്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രണ്ട് ഒൗദ്യോഗിക പരിപാടികൾക്ക് ഖലിസ്ഥാൻ തീവ്രവാദിയെ ക്ഷണിച്ച നടപടി വിവാദമായതോടെ കനേഡിയൻ എംബസി ക്ഷണം പിൻവലിച്ചു. ഡൽഹിയിൽ നടക്കുന്ന അത്താഴത്തിനുള്ള ക്ഷണമാണ് പിൻവലിച്ചത്. മുംബൈയിലും ഡൽഹിയിലും നടക്കുന്ന ചടങ്ങിലേക്കായിരുന്നു ഖലിസ്ഥാൻ തീവ്രവാദി ജസ്പാൽ അത്വാളിനെ ക്ഷണിച്ചത്. 1986ൽ പഞ്ചാബ് മന്ത്രി മാൽകിയത് സിങ് സിദ്ദുവിനെ വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് 20 വർഷം ജയിൽവാസം അനുഭവിച്ചയാളാണ് ജസ്പാൽ.
മുംബൈയിൽ വച്ച് ജസ്പാൽ പ്രധാനമന്ത്രിയുടെ ഭാര്യ സോഫീ ട്രൂഡോയോടും കനേഡിയൻ മന്ത്രി അമർജീത് സോഹിയോടുമൊപ്പം ഫേേട്ടായും എടുത്തിരുന്നു. സിഖ് യൂത്ത് ഫെഡറേഷൻ എന്ന നിരോധിത സംഘടനയിൽ പ്രവർത്തിക്കവെയാണ് ജസ്പാൽ, മന്ത്രി മാൽകിയത് സിങ് സിദ്ദുവിനെ വധിക്കാൻ ശ്രമിച്ചത്. രണ്ടു തവണ വെടിയേറ്റെങ്കിലും രക്ഷപ്പെട്ട സിദ്ദു പിന്നീട് കൊല്ലപ്പെട്ടു. എന്നാൽ എങ്ങനെയാണ് ജസ്പാലിന് ഇന്ത്യൻ വിസ ലഭ്യമായതെന്നോ ഒൗദ്യോഗിക പരിപാടികളിൽ പെങ്കടുക്കാനുള്ള പരിശോധനകൾ പൂർത്തുകരിച്ചതെന്നോ വ്യക്തമല്ല. ജസ്പാൽ കനേഡിയൻ രാഷ്്ട്രീയത്തിൽ സജീവമാണെന്നാണ് കരുതുന്നത്.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുൾപ്പെടെ നിരവധി പേർ ഖലിസ്ഥാൻ വിഘടന വാദികളോടുള്ള കനേഡിയൻ സർക്കാറിെൻറ മൃദു സമീപനത്തെ വിമർശിച്ചിരുന്നു. പഞ്ചാബിൽ തീവ്രവാദപ്രവർത്തനത്തിന് പണവും ആയുധങ്ങളും നൽകുകയും യുവാക്കളെ വിഘടനവാദികളാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന കാനഡ ആസ്ഥാനമായ ഒമ്പതുപേരുടെ പട്ടികയും അമരീന്ദർ ട്രൂഡോക്ക് കൈമാറിയിരുന്നു. വിഭാഗീയപ്രവർത്തനങ്ങൾ അടിച്ചമർത്താൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ട്രൂഡോ അമരീന്ദറിന് ഉറപ്പുനൽകിയതായി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ രവീൻ തുക്റാൽ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.