െഎ.എൻ.എക്സ് മീഡിയ: ഇന്ദ്രാണി മുഖർജിയെ സി.ബി.െഎ വീണ്ടും ചോദ്യം ചെയ്തു
text_fieldsമുംബൈ: മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിലായ െഎ.എൻ.എക്സ് മീഡിയ കേസിൽ മാപ്പുസാക്ഷി ഇന്ദ്രാണി മുഖർജിയെ സി.ബി.െഎ ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാവിലെ 9.30 ഒാടെ നഗരത്തിലെ ബൈഖുള ജയിലിൽ എത്തിയാണ് സി.ബി.െഎ സംഘം ചോദ്യം ചെയ് തത്. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇന്ദ്രാണി. സി.ബി.െഎയുടെ അപേക്ഷയെ തുടർന്ന് െഎ.എൻ.എക്സ് മീഡിയ കേസിൽ മൂന്ന് മണിക്കൂർ ചോദ്യം ചെയ്യാൻ നഗരത്തിലെ പ്രത്യേക കോടതി അനുമതി നൽകുകയായിരുന്നു.
വിദേശ നിക്ഷേപത്തിനായി അഞ്ച് വിദേശ രാജ്യങ്ങൾക്ക് നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് സി.ബി.െഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ഒരു രാജ്യത്തിന് നൽകിയ അപേക്ഷ സംശയങ്ങൾക്ക് ഇടനൽകുന്നുവെന്നാണ് പറയുന്നത്. ഇന്ദ്രാണിയും ഭർത്താവ് പീറ്റർ മുഖർജിയും തുടങ്ങിയതാണ് െഎ.എൻ.എക്സ് മീഡിയ. വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിെൻറ സമ്മതപത്രം ലഭ്യമാക്കുന്നതിൽ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം സഹായിച്ചുവെന്നാണ് കേസ്.
മകൻ കാർത്തിയുടെ കമ്പനിക്ക് വിദേശ പണം വാങ്ങിയാണ് െഎ.എൻ.എക്സിന് അനുമതി നൽകിയതെന്നാണ് മൊഴി. ഇന്ദ്രാണി കുറ്റസമ്മത മൊഴി നൽകി മാപ്പുസാക്ഷിയായതിന് പിന്നാലെയാണ് ചിദംബരം അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.