ഐ.എൻ.എക്സ് മീഡിയ കേസ്: ചിദംബരം ജയിലിൽ തന്നെ; ജുഡീഷ്യൽ കസ്റ്റഡി നീട്ടി
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി ന ീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്നു വരെ നീട്ടി ഉത്തരവിട്ടത്. കസ്റ്റഡി കാലാവധി അവ സാനിച്ചതിനെ തുടർന്ന് ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ചിദംബരത്തിന് വൈദ്യപരിശോധന ക്കും പ്രത്യേക ജഡ്ജി അജയ് കുമാർ കുഹർ അനുമതി നൽകി.
കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്നു വരെ നീട്ടണമെന്ന് പ്രോസിക്യൂഷന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, പരമാവധി നാലു ദിവസം മാത്രമെ കസ്റ്റഡി അനുവദിക്കാവൂ എന്ന് ചിദംബരത്തിന്‍റെ അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിങ് വി എന്നിവർ വാദിച്ചു. എന്നാൽ, പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
അഴിമതി കേസിൽ പി. ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.
ആഗസ്റ്റ് 21നാണ് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും കോടതി സി.ബി.ഐ കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.