ചിദംബരത്തിനായി മത്സരിച്ച് ഒാടി കോൺഗ്രസും മോദി-അമിത് ഷാ ടീമും
text_fieldsന്യൂഡൽഹി: അറസ്റ്റിൽനിന്ന് സ്വന്തം നേതാവിനെ രക്ഷിച്ചെടുക്കാൻ കോൺഗ്രസിെൻറ അഭി ഭാഷക നിരയും ഏതുവിധേനയും അതിന് തടയിടാൻ മോദി-അമിത് ഷാ ടീമിെൻറ വിശ്വസ്തൻ സോള ിസിറ്റർ ജനറൽ തുഷാർ മേത്തയും രാവിലെ മുതൽ സുപ്രീംകോടതിയിൽ ഒാടിനടന്നു. ചിദംബരത് തിെൻറ ആവശ്യത്തോട് സുപ്രീംകോടതിയുടെ പ്രതികരണമറിയാനുള്ള ആകാംക്ഷയോടെ അമിത് ഷാക്ക് കീഴിലുള്ള സി.ബി.െഎ ഉദ്യോഗസ്ഥരും കോൺഗ്രസ് അഭിഭാഷകരുടെ പിന്നാലെ കോടതി യിലെത്തി.
ചീഫ് ജസ്റ്റിസിെൻറ അധ്യക്ഷതയിൽ ഭരണഘടന ബെഞ്ച് ചേർന്നുകൊണ്ടിരിക് കുന്നതിനാൽ അടിയന്തരമായി കേൾക്കേണ്ട ഹരജി അദ്ദേഹത്തിന് മുമ്പിൽ പരാമർശിക്കാൻ ക ോൺഗ്രസിെൻറ അഭിഭാഷകർക്ക് കഴിയുമായിരുന്നില്ല. ഇതേതുടർന്നാണ് സീനിയോറിറ്റി യിൽ തൊട്ടുതാഴെയുള്ള ജസ്റ്റിസ് എൻ.വി. രമണ മുമ്പാകെ ഇൗയാവശ്യവുമായി സിബലും സംഘവും രാവിലെതന്നെ എത്തിയത്. ഇൗ വിഷയം തങ്ങൾക്ക് കേൾക്കാനാകില്ലെന്ന് ജസ്റ്റിസ് രമണ പ്രതികരിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഭരണഘടന ബെഞ്ചിലായതുകൊണ്ടാണ് ഇവിടെ വന്നതെന്ന് സിബലും പറഞ്ഞു.
ഹരജി അടിയന്തരമായി കേൾക്കുന്നില്ലെങ്കിൽപോലും ചിദംബരം എങ്ങും പോകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അതിനാൽ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് സി.ബി.െഎയെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെയും തടയണമെന്നും ജസ്റ്റിസ് എൻ.വി. രമണ മുമ്പാകെ സിബൽ ബോധിപ്പിച്ചു.
എന്നാൽ, തനിക്കതിന് അധികാരമില്ലെന്നും എല്ലാം കൈകാര്യം ചെയ്യുന്നത് ചീഫ് ജസ്റ്റിസ് ആണെന്നും താങ്കൾ അങ്ങോട്ടുതന്നെ പോകണമെന്നുമായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി. തുടർന്നാണ് അഭിഭാഷക സംഘം ചീഫ് ജസ്റ്റിസിെൻറ കോടതിയിൽ നാലുമണിവരെ കാത്തിരുന്നത്. എന്നാൽ, ചീഫ് ജസ്റ്റിസ് എഴുന്നേറ്റ് പോയി. കപിൽ സിബൽ, സൽമാൻ ഖുർശിദ്, വിവേക് തൻക അടക്കമുള്ള മുതിർന്ന അഭിഭാഷക നിര രാവിലെ മുതൽ ഇൗ കേസ് പരാമർശിക്കാൻ തനിക്കായി കാത്തുനിൽക്കുകയാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിെൻറ നടപടി.
തുടർന്ന് കോടതി പിരിഞ്ഞ ശേഷം ചീഫ് ജസ്റ്റിസിെൻറ നിർദേശപ്രകാരമാണ് സുപ്രീംകോടതി വെള്ളിയാഴ്ചത്തെ കേസ് പട്ടികയിൽ ചിദംബരത്തിെൻറ ഹരജി ഉൾപ്പെടുത്തിയത്. കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന വിവരമറിഞ്ഞ ശേഷമാണ് സുപ്രീംകോടതി പരിസരത്തുനിന്ന് എല്ലാവരും പിരിഞ്ഞുപോയത്. ചിദംബരം എവിടെയാണെന്നുള്ള അന്വേഷണത്തിലാണെന്നും അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ഹൈകോടതി വിധിവന്ന ചൊവ്വാഴ്ച തന്നെ അറസ്റ്റ് ഒഴിവാക്കാൻ മുതിർന്ന അഭിഭാഷകരും പ്രമുഖ കോൺഗ്രസ് നേതാക്കളുമായ കപിൽ സിബൽ, അഭിഷേക് മനു സിങ്വി, സൽമാൻ ഖുർശിദ് എന്നിവർ സുപ്രീംകോടതിയിലേക്ക് ഒാടിയെങ്കിലും ഫലമുണ്ടായിരുന്നില്ല. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിക്ക് മുന്നിൽ കേസ് അടിയന്തരമായി പരിഗണിക്കാൻ ആവശ്യപ്പെട്ടുനോക്കാൻ ബുധനാഴ്ച വരാൻ പറഞ്ഞായിരുന്നു അവരെ മടക്കിവിട്ടത്.
ചൊവ്വാഴ്ച ഡൽഹി ഹൈകോടതിയിൽ നടന്ന സംഭവങ്ങളുടെ രണ്ടാം ഭാഗത്തിനാണ് ബുധനാഴ്ച സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. ചിദംബരത്തെ അറസ്റ്റിൽനിന്ന് രക്ഷിക്കാനുള്ള ഹരജി കേൾക്കാൻ കൂട്ടാക്കാതെ ഹൈകോടതി ജഡ്ജി സുനിൽ ഗൗർ ചൊവ്വാഴ്ച എഴുന്നേറ്റുപോയതു പോലെ ഹൈകോടതി വിധിക്കെതിരായ അപ്പീൽ പരാമർശിക്കാൻ തനിക്കുമുന്നിൽ വന്ന കപിൽ സിബലിന് ചെവികൊടുക്കാതെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായിയും എഴുന്നേറ്റ് പോവുകയായിരുന്നു.
ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിെൻറ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി ചൊവ്വാഴ്ചയാണ് തള്ളിയത്. സുപ്രീംകോടതിയും ഒഴിഞ്ഞുമാറിയതോടെ അറസ്റ്റ് ചെയ്യാനായി ചൊവ്വാഴ്ച രാത്രി സി.ബി.െഎ, എൻഫോഴ്സ്മെൻറ് സംഘങ്ങൾ ഡൽഹി ജോർബാഗിലെ ചിദംബരത്തിെൻറ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കിട്ടാതെ മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.