കാർത്തി ചിദംബരത്തിെൻറ വീട്ടിൽ വീണ്ടും എൻഫോഴ്സ്മെൻറ് റെയ്ഡ്
text_fieldsചെന്നൈ: പി.ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിെൻറ സ്ഥാനങ്ങളിൽ വീണ്ടും എൻഫോഴ്സ്മെൻറ് റെയ്ഡ്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെയും ചെന്നൈയിലെയും കെട്ടിടങ്ങളിലാണ് എൻഫോഴ്സ്മെൻറ് റെയ്ഡ്. എയർസെൽ-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചത് സംബന്ധിച്ച കേസിലാണ് പരിശോധന.
വ്യാഴാഴച എൻഫോഴ്സ്മെൻറിന് മുമ്പാകെ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കാർത്തി ചിദംബരത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡുമായി എൻഫോഴ്സ്മെൻറ് മുന്നോട്ട് പോയിരിക്കുന്നത്. ജനുവരി 16ന് കാർത്തിയോട് വീണ്ടും ഹാജരാവാനും എൻഫോഴ്സ്മെൻറ് ആവശ്യപ്പെട്ടിട്ടുണ്ട്.
കാർത്തി ചിദംബരത്തിനും െഎ.എൻ.എക്സ് മീഡിയ ഡയറക്ടർമാരായ പീറ്റർ, ഇന്ദ്രാണി എന്നിവർക്കും എതിരെയാണ് കേസ്. സി.ബി.െഎയാണ് ഇതുസംബന്ധിച്ച കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. എന്നാൽ, പിന്നീട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം കേസ് എടുക്കുകയായിരുന്നു. ഡിസംബറിലും കാർത്തിയുടെ സ്ഥാപനങ്ങളിലും വീട്ടിലും എൻഫോഴ്സ്മെൻറ് റെയ്ഡ് നടത്തിയിരുന്നു. സെപ്തംബറിൽ നടത്തിയ പരിശോധനയിൽ 1.16 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.