ഇനി ഇറാൻ സന്ദർശിക്കാൻ വിസ വേണ്ട; ഇന്ത്യൻ സഞ്ചാരികൾക്ക് വിസരഹിത പ്രവേശനം
text_fieldsന്യൂഡൽഹി: ഇറാൻ സന്ദർശിക്കാൻ ഇനി വിസ വേണ്ട. ഇന്ത്യൻ സഞ്ചാരികൾക്ക് ഇറാൻ വിസരഹിത പ്രവേശനം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ ഇറാനിയൻ എംബസിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ആകാശ മാർഗവും വിനോദസഞ്ചാരത്തിനും ഇറാനിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് എംബസി അറിയിച്ചു.
സൗജന്യ വിസയിൽ ഇറാനിലെത്തുന്നവർക്ക് പരമാവധി 15 ദിവസം വരെ രാജ്യത്ത് തുടരാനാകും. സൗജന്യ വിസ ഉപയോഗപ്പെടുത്തി ഓർഡിനറി പാസ്പോർട്ടിൽ വരുന്ന ഇന്ത്യൻ സഞ്ചാരികൾക്കു ആറു മാസത്തിൽ ഒരിക്കൽ മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂവെന്നും പരമാവധി 15 ദിവസം വരെ തങ്ങാനാകുമെന്നും കാലാവധി നീട്ടിനൽകില്ലെന്നും എംബസി വ്യക്തമാക്കി.
അതേസമയം, 15 ദിവസത്തിലധികം തങ്ങാൻ ഉദ്ദേശിക്കുന്നവരും ആറു മാസത്തിനിടെ ഒന്നിലധികം തവണ രാജ്യം സന്ദർശിക്കുന്നവരും വിസക്ക് അപേക്ഷിക്കണമെന്നും ഇറാൻ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.