ചൈനയുടെ വൻ സാമ്പത്തിക സഹായം; ഛാബഹാറിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി ഇറാൻ
text_fieldsതെഹ്റാൻ: ഛാബഹാർ തുറമുഖത്തുനിന്ന് അഫ്ഗാനിസ്താൻ അതിർത്തിയായ സഹെദാൻ വരെ നിർമിക്കുന്ന റെയിൽ പാത കരാറിൽനിന്ന് ഇന്ത്യയെ ഒഴിവാക്കി ഇറാൻ. 400 ദശലക്ഷം ഡോളറിെൻറ നിർമാണ പ്രവൃത്തി സ്വന്തം വിഭവ ശേഷി ഉപയോഗിച്ച് നിർവഹിക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു. ഇറാന് ചൈന 400 ബില്യൺ ഡോളറിെൻറ സഹായം 25 വർഷത്തേക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പദ്ധതിയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയത്.
നാലു വർഷം മുമ്പ് ഒപ്പിട്ട കരാർ പ്രകാരം നിർമാണം ആരംഭിച്ചില്ലെന്നും ഫണ്ട് അനുവദിച്ചില്ലെന്നും പറഞ്ഞാണ് ഇറാൻ നടപടി. 628 കിലോമീറ്ററുള്ള റെയിൽവേ ലൈനിെൻറ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസം ഇറാനിയൻ ഗതാഗത-നഗര വികസന മന്ത്രി മുഹമ്മദ് ഇസ്ലാമി നിർവഹിക്കുകയും 2022നകം പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും ബദൽ ഗതാഗത പാത എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്ക് 2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശനവേളയിലാണ് കരാർ ഒപ്പിട്ടത്. ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി, അഫ്ഗാനിസ്താൻ പ്രസിഡൻറ് ഗനി എന്നിവരും ഉൾപ്പെട്ട ത്രിരാഷ്ട്ര കരാറായിരുന്നു. ഇന്ത്യൻ റെയിൽവേസ് കൺസ്ട്രക്ഷൻ ലിമിറ്റഡും (ഇർകോൺ) ഇറാനിയൻ റെയിൽവേസും ധാരണപത്രവും ഒപ്പുവെച്ചു.
1.6 ബില്യൺ ഡോളറിെൻറ സാമ്പത്തിക ചെലവ് അടക്കം മുഴുവൻ കാര്യങ്ങളും ഇർകോൺ ഏെറ്റടുത്തു. നിരവധി തവണ ഇന്ത്യൻ എൻജിനീയർമാർ സ്ഥലം സന്ദർശിച്ചെങ്കിലും നിർമാണ പ്രവൃത്തികൾ ആരംഭിച്ചില്ല. അമേരിക്കയുടെ ഉപരോധം ഭയന്നാണ് ഇന്ത്യ പദ്ധതി സാവധാനത്തിലാക്കിയതെന്ന ആേക്ഷപവും ഉയർന്നിരുന്നു. അമേരിക്കൻ ഉപരോധ ഭീഷണി മൂലം ഇറാനിൽനിന്ന് എണ്ണ ഇറക്കുമതിയും നിർത്തി.
അതേസമയം, അവസരം മുതലെടുത്ത് ചൈന വൻ പദ്ധതികളാണ് ഇറാനിൽ ആരംഭിക്കുന്നത്. 25 വർഷത്തെ തന്ത്രപ്രധാന പങ്കാളിത്ത കരാറിലൂടെ ചബഹാർ ഡ്യൂട്ടി ഫ്രീ സോൺ, ഓയിൽ റിൈഫനറി, ചബഹാർ തുറമുഖത്ത് ശക്തമായ സാന്നിധ്യം എന്നിവ ചൈനക്ക് ലഭിക്കും. ഇതോടൊപ്പം ഇറാനിെൻറ അടിസ്ഥാന സൗകര്യ-ഗതാഗത മേഖലയിലും ചൈനീസ് പങ്കാളിത്തമുണ്ടാകും.
അതേസമയം, ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ചബഹാർ തുറമുഖം ചൈനക്ക് പാട്ടത്തിന് നൽകിയെന്ന റിപ്പോർട്ടുകൾ ഇറാനിയൻ അധികൃതർ നിഷേധിച്ചു. ചൈന നിയന്ത്രിക്കുന്ന പാക് തുറമുഖമായ ബന്ദർ ഇ ജാസ്കുമായി ചബഹാർ തുറമുഖം പങ്കാളിത്തത്തിന് ധാരണയായിരുന്നു. അമേരിക്കയുടെ ഉപരോധത്തിൽ വലയുന്ന ഇറാന് ചൈനീസ് പങ്കാളിത്തം വലിയ സഹായമാകുകയാണ്. അതേസമയം, ഇന്ത്യക്ക് തന്ത്രപ്രധാന മേഖലയിലെ പങ്കാളിത്തം നഷ്ടമാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.