ഇറാൻ, പാക് വ്യോമാപാതകളിലെ നിരോധനം; ഇന്ത്യൻ വിമാനങ്ങൾക്ക് കഷ്ടകാലം
text_fieldsമുംബൈ: യു.എസ് നിരീക്ഷണ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ലോകമെമ്പാടുമുള്ള പ്രധാന വിമാനക്കമ്പനികളുടെ റൂട ്ടുകളിൽ മാറ്റം. ഇറാനിയൻ വ്യോമാതിർത്തിയും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളും ഒഴിവാക്കിയാണ് മിക്ക വിമാനങ്ങളും ഇപ്പോൾ യാത്ര ചെയ്യുന്നത്. പേർഷ്യൻ ഉൾക്കടലിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് ഇന്ത ്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ ലോകത്തെ പ്രമുഖ വിമാനങ്ങളുടെ സ്ഥിരം പാതയാണ്. അമേരിക്കയുമായി സംഘർഷം നിലനിൽക ്കുന്ന ഈ സമയത്ത് ശത്രുരാജ്യത്തിൻെറ വിമാനമെന്ന് കരുതി ഇറാൻ ആക്രമിക്കുമോയെന്ന ഭയം കാരണമാണ് വിമാനകമ്പനികൾ പുതിയ റൂട്ടുകൾ ആരംഭിച്ചത്.
ഇറാനിയൻ വ്യോമാതിർത്തി കൂടി അടച്ചതോടെ ഇന്ത്യയിൽ നിന്ന് പടിഞ്ഞാറോട്ടുള്ള വിമാനങ്ങൾ കൂടുതൽ ചെലവേറിയതും ദൈർഘ്യമേറിയതുമായി. ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 26 മുതൽ ഇന്ത്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് പാകിസ്താൻ നിരോധിച്ചിരുന്നു. യൂറോപ്പിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുമുള്ള വിമാനങ്ങളെയാണ് ഈ നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത്.
തങ്ങളുടെ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിയൻ വ്യോമാതിർത്തിയിലൂടെയുള്ള യു.എസ് എയർലൈനുകളുടെ യാത്ര നിരോധിച്ച് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇറാൻെറ വ്യോമപാത ഒഴിവാക്കി യൂറോപ്പിലേക്ക് പറക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്. യു.എസ്, കാനഡ മുതലായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ബുദ്ധിമുട്ടുളളതാണ് പുതിയ തീരുമാനം.
ഇറാനിയൻ വ്യോമപാതയിലൂടെ പറക്കേണ്ടിവരുമെന്നതിനാൽ ന്യൂജേഴ്‌സി-മുംബൈ വിമാന സർവീസുകൾ യുണൈറ്റഡ് എയർലൈൻസ് നിർത്തിവച്ചിരുന്നു. എഫ്.എ.എ ഉത്തരവ് വരുന്നതിന് മുമ്പായിരുന്നു തീരുമാനം. ബ്രിട്ടീഷ് എയർവേസിൻെറ മുംബൈ-ന്യൂയോർക്ക് യാത്രയുടെ റൂട്ട് മാറ്റിയിട്ടുണ്ട്. മുംബൈ-ന്യൂയോർക്ക് വിമാന സർവീസുകൾ നടത്തുന്ന ലുഫ്താൻസ എയർലൈൻസും കെ.എൽ.എം റോയൽ ഡച്ചും ഈ പാത ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. എമിറേറ്റ്സ് ഫ്ലൈറ്റുകളും റൂട്ട് മാറ്റിയാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.