മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറാൻ വിട്ടയച്ചു
text_fieldsന്യൂഡൽഹി: ഇറാൻ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. മോചനവിവരം ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി ബുധനാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ നേരിട്ടെത്തി അറിയിച്ചു.
ദുബൈയിലെ അജ്മാൻ തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഇവരെ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഇറാൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശികളായ അഞ്ചുപേരും തമിഴ്നാട്ടിൽനിന്നുള്ളവരും ഒരു മാസത്തിലേറെയായി ഇറാനിലെ ജയിലിൽ കഴിയുകയായിരുന്നു.
വിദേശകാര്യമന്ത്രാലയം നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണ് അഞ്ചുതെങ്ങ് സ്വദേശികളടക്കമുള്ളവരുടെ മോചനം സാധ്യമായതെന്ന് വി. മുരളീധരൻ പറഞ്ഞു. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് അംബാസഡറും മന്ത്രിയും കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.