തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ വിവരമില്ലെന്ന് ഇറാഖ്
text_fieldsബഗ്ദാദ്: 2014ൽ െഎ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യൻ തൊഴിലാളികളെക്കുറിച്ച് വിവരമില്ലെന്ന് ഇറാഖ്. പ്രധാനമന്ത്രി ഹൈദർ അൽഅബാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഇപ്പോൾ തനിക്ക് ഒന്നും പറയാനാവില്ലെന്നും അസോസിയേറ്റ് പ്രസുമായുള്ള അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു.
വടക്കുപടിഞ്ഞാറൻ നഗരമായ മൂസിലിെൻറ നിയന്ത്രണം പിടിച്ചെടുത്ത സമയത്താണ് െഎ.എസ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഭൂരിഭാഗവും പഞ്ചാബ് ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനക്കാരാണ്.
ഇറാഖിലെ ഒരു നിർമാണ കമ്പനിക്കു കീഴിലാണ് ഇവർ ജോലിചെയ്തിരുന്നത്. ഒരു കെട്ടിടത്തിെൻറയും ആശുപത്രിയുടെയും നിർമാണ ജോലിക്ക് ഇവരെ ഉപയോഗപ്പെടുത്തിയ ഭീകരർ, പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റിയതായാണ് നേരേത്ത റിപ്പോർട്ടുണ്ടായിരുന്നത്.
ഇവർ ബാദുഷ ജയിലിലുണ്ടെന്ന് വിവരം ലഭിച്ചതായി കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബന്ധുക്കളോട് നേരിട്ട് പറഞ്ഞിരുന്നു. മൂസിലിെൻറ നിയന്ത്രണം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചതോടെ ഇന്ത്യക്കാരുടെ മോചനം ഉടനെയുണ്ടാകുമെന്നും പറഞ്ഞു.
മന്ത്രി വി.കെ. സിങ് ഇറാഖ് സന്ദർശിച്ചശേഷം നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. പിന്നീട് ഇറാഖ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിലും ഇൗ വിഷയം ചർച്ചയായി. എന്നാൽ, ഇവരെക്കുറിച്ച് വിവരമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി പറഞ്ഞതോടെ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറിന് നേരേത്ത ലഭിച്ച വിവരങ്ങൾ തെറ്റാണെന്നാണ് തെളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.