നിർഭയ: ഡൽഹി സർക്കാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതി
text_fieldsന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങൾ തുടർന്ന് പ്രതികൾ. ദയാഹരജി തള്ളിയതിനെതിരെ പ്രതികള ിലൊരാൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വിനയ് ശർമ്മയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുേമ്പാഴാണ് ഡൽഹി സർക്കാർ ദയാഹരജി തള്ളാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളപ്പോൾ ശിപാർശ നൽകാൻ ആഭ്യന്തര മന്ത്രി മനീഷ് സിസോദിയക്ക് അധികാരമില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
വാട്സ് ആപിലൂടെ നൽകിയ മനീഷ് സിസോദിയയുടെ ഡിജിറ്റൽ സിഗ്നേച്ചറാണ് ദയാഹരജി തള്ളാനുള്ള ശിപാർശയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും പ്രതിയുടെ അഭിഭാഷകൻ ആരോപിച്ചു. നേരത്തെ പ്രതിയായ വിനയ് ശർമ്മ തീഹാർ ജയിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.