ട്രെയിനിൽ ചായക്ക് 70 രൂപ; സമൂഹമാധ്യമങ്ങളിൽ റെയിൽവേക്കെതിരെ ജനരോഷം
text_fieldsന്യൂഡൽഹി: ട്രെയിനിൽ ചായക്ക് 70 രൂപ വാങ്ങിയ ഐ.ആർ.സി.ടി.സിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ഡൽഹി -ഭോപ്പാൽ ശതാബ്ദി ട്രെയിനിലാണ് വലിയ തുക ചായക്ക് വാങ്ങിയത്. ട്രെയിൻ യാത്രക്കാരൻ ചായയുടെ ബിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ഇക്കാര്യം ചർച്ചയായത്.
20 രൂപയുടെ ചായക്ക് 50 രൂപയാണ് സർവീസ് ചാർജായി ചുമത്തിയത്. എന്തിനാണ് ചായക്ക് ഇത്രയും വലിയ തുക സർവീസ് ചാർജ് ചുമത്തുന്നതെന്നായിരുന്നു നെറ്റിസൺസിന്റെ ചോദ്യം. ഇത് വലിയ കൊള്ളയാണെന്നും പലരും പ്രതികരിച്ചു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി. രാജധാനി, ശതാബ്ദി പോലുള്ള ട്രെയിനുകൾ നേരത്തെ ബുക്ക് ചെയ്യാത്ത ഭക്ഷണം വിതരണം ചെയ്യുമ്പോൾ 50 രൂപ സർവീസ് ചാർജ് ഈടാക്കും. ഒരു കപ്പ് ചായക്ക് പോലും ഇത് ബാധകമാണ്. 2018ൽ ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.