െഎ.ആർ.സി.ടി.സി ഹോട്ടൽ അഴിമതി: ലാലുവിനും കുടുംബാംഗങ്ങൾക്കുമെതിരെ കുറ്റപത്രം
text_fieldsന്യൂഡൽഹി: െഎ.ആർ.സി.ടി.സി ഹോട്ടൽ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കും മകൻ തേജസ്വി യാദവിനും എതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഇവർക്കു പുറമെ ആർ.ജെ.ഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. ഗുപ്ത, ഭാര്യ സരള ഗുപ്ത എന്നിവർ അടക്കം പത്തിലേറെ പേർക്കെതിരെയും പ്രത്യേക കോടതിയിൽ കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
പുരിയിലും റാഞ്ചിയിലും െഎ.ആർ.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പ് കരാർ നൽകിയതിൽ ലാലുവും ഉദ്യോഗസ്ഥരും പദവി ദുരുപയോഗം ചെയ്െതന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഹോട്ടൽ അനുവദിച്ചതിന് പകരമായി പി.സി. ഗുപ്തയുടെ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വിപണിവിലയെക്കാൾ കുറഞ്ഞ തുകക്ക് ഭൂമി കൈമാറിയെന്നും ഇൗ കമ്പനിയുടെ ഒാഹരികൾ നാമമാത്ര തുക നൽകി റാബ്റി ദേവിയും തേജസ്വിയും വാങ്ങിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ഇടപാടിനുള്ള പണത്തിെൻറ ഉറവിടം ദുരൂഹമാണെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 44 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ലാലു െറയിൽവേ മന്ത്രി ആയിരുന്ന കാലത്ത് കൈക്കൂലി വാങ്ങി ഹോട്ടൽ അനുവദിെച്ചന്ന് ആരോപിച്ച് സി.ബി.െഎ നേരത്തേ കേസെടുത്തിരുന്നു.
ജാമ്യം നീട്ടില്ല; ലാലുവിനോട് കീഴടങ്ങാൻ കോടതി
റാഞ്ചി: കാലത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ആർ.ജെ.ഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിെൻറ താൽക്കാലിക ജാമ്യം നീട്ടണമെന്ന അപേക്ഷ ഝാർഖണ്ഡ് ഹൈകോടതി തള്ളി. നിലവിൽ താൽക്കാലിക ജാമ്യത്തിൽ പുറത്തിറങ്ങിയ ലാലുവിനോട് ഇൗ മാസം 30ന് മുമ്പായി സി.ബി.െഎ കോടതി മുമ്പാകെ കീഴടങ്ങാനും ആവശ്യപ്പെട്ടു.
ചികിത്സ പൂർത്തിയാക്കാൻ ജാമ്യം മൂന്നുമാസം കൂടി നീട്ടി നൽകണമെന്ന ലാലുവിെൻറ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയുടെ അഭ്യർഥന കോടതി തള്ളുകയായിരുന്നു. നിരവധി തവണ ലാലുവിന് ജാമ്യം നീട്ടി നൽകിയതാണെന്ന സി.ബി.െഎ അഭിഭാഷകെൻറ വാദം അംഗീകരിച്ച കോടതി, അവശ്യഘട്ടത്തിൽ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.