ഒാൺലൈൻ ട്രെയിൻ ടിക്കറ്റ്: ബുക്കിങ്ങിന് ഏതു ബാങ്കിെൻറ കാർഡും ഉപയോഗിക്കാം
text_fieldsഐ.ആർ.സി.ടി.സിയുടെ ഏഴ് പെയ്മെൻറ് മാർഗങ്ങൾ വഴി ഏതു ബാങ്കിെൻറ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഒാൺൈിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ പുതിയതായി ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.
ടിക്കറ്റ് ബുക്കിങ്ങിന് ഉപഭോക്താക്കളിൽ നിന്ന് കൺവീനിയൻസ് ചാർജ് ഐ.ആര്‍.സി.ടി.സി.യുമായി പങ്കുവെയ്ക്കാത്ത ബാങ്കുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്നായിരുന്നു നേരത്തെ വാർത്ത വന്നിരുന്നത്.Debit/ Credit Cards of all the banks are accepted through 7 Payment Gateways at https://t.co/e14vjdPrzt for booking of tickets. pic.twitter.com/qjv3uBscRE
— IRCTC (@IRCTC_Ltd) September 23, 2017
ഐ.ആർ.സി.ടി.സി വെബ് സൈറ്റ് വഴി ഇന്ത്യൻ ഒാവർസീസ് ബാങ്ക്, കാനറ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഏഴു ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമെ ടിക്കറ്റ് ബുക്കിങ് സാധിക്കൂവെന്നും മറ്റു ബാങ്കുകൾ സൈറ്റിൽ വിലക്കിയിരുന്നു എന്നുമാണ് വാർത്ത വന്നിരുന്നത് .
യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന 20 രൂപ സർവീസ് ചാർജ് ഐ.ആർ.സി.ടി.സി നേരത്ത ഒഴിവാക്കിയിരുന്നു. ആർ.ബി.ഐ നിർദേശ പ്രകാരം 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ച് രൂപയും 1001 മുതൽ 2000 രൂപ വരെയുള്ള ഇടപാടിന് 10 രൂപയും ആണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.