െഎ.ആർ.ടി.സി അഴിമതി: ലാലുവിെൻറ ഭൂമി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു
text_fieldsപട്ന: െഎ.ആർ.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിെൻറ ഭൂമി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. 45 കോടി വിപണി വിലയുള്ള പട്നയിലെ ഭൂമിയാണ് ഇ.ഡി ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ലാലുവിെൻറ കുടുംബത്തിെൻറ ഉടമസ്ഥയിലുള്ള ഭൂമിയിൽ ഷോപ്പിങ് മാൾ പണിയാനിരിക്കെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിെൻറ ഭാര്യ റാബ്റി ദേവിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നേരത്തെ മകൻ തേജസ്വി യാദവിനെയും കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് െഎ.ആർ.ടി.സി ഹോട്ടൽ അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിനെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.