റെയിൽവേ അഴിമതി: ലാലുവിനും ഭാര്യക്കും സമൻസ്
text_fieldsന്യൂഡൽഹി: െഎ.ആർ.സി.ടി.സി ഹോട്ടൽ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഒക്ടോബർ ആറിന് ഇവർ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഇവർക്കു പുറമെ ആർ.ജെ.ഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. ഗുപ്ത, ഭാര്യ സരള ഗുപ്ത എന്നിവരും പ്രത്യേക കോടതിക്ക് മുമ്പാകെ ആറിന് ഹജാരാകണം.
കേസിൽ ഇവർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. പുരിയിലും റാഞ്ചിയിലും െഎ.ആർ.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പ് കരാർ നൽകിയതിൽ ലാലുവും ഉദ്യോഗസ്ഥരും പദവി ദുരുപയോഗം ചെയ്െതന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഹോട്ടൽ അനുവദിച്ചതിന് പകരമായി പി.സി. ഗുപ്തയുടെ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വിപണിവിലയെക്കാൾ കുറഞ്ഞ തുകക്ക് ഭൂമി കൈമാറിയെന്നും ഇൗ കമ്പനിയുടെ ഒാഹരികൾ നാമമാത്ര തുക നൽകി റാബ്റി ദേവിയും തേജസ്വിയും വാങ്ങിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ഇടപാടിനുള്ള പണത്തിെൻറ ഉറവിടം ദുരൂഹമാണെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 44 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ലാലു െറയിൽവേ മന്ത്രി ആയിരുന്ന കാലത്ത് കൈക്കൂലി വാങ്ങി ഹോട്ടൽ അനുവദിെച്ചന്ന് ആരോപിച്ച് സി.ബി.െഎ നേരത്തേ കേസെടുത്തിരുന്നു.
1990ലെ കാലിത്തീറ്റ കുംഭകോണക്കേസിൽ പ്രതിയായ ലാലു കഴിഞ്ഞ ഡിസംബർ മുതൽ ജയിലിലാണ്. അടുത്തിടെ പരോളിലിറങ്ങിയ ലാലു പിന്നീട് ചികിത്സാർഥം ആശുപത്രിയിലായിരുന്നു. മൂന്നു മാസത്തേക്ക് കൂടി പരോൾ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.