'േഫ്ലായ്ഡിനെ കൊന്നപ്പോൾ, നമ്മളതിൽ ഏറെ ദുഃഖിച്ചിരുന്നു' -കുറിക്കുകൊള്ളുന്ന യോർക്കറായി ഇർഫാൻ പത്താന്‍റെ ട്വീറ്റ്
text_fieldsവഡോദര: പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുൻബെർഗും കർഷകസമരത്തിന് നൽകിയ പിന്തുണ നൽകിയതോെട 'ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപഗണ്ട' തലക്കെട്ടിൽ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് കളിക്കാരുമടക്കമുള്ള സെലബ്രിറ്റികളെ അണിനിരത്തി പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണിപ്പോൾ കേന്ദ്ര സർക്കാർ. എന്നാൽ, ഈ കാമ്പയിന്‍റെ ഭാഗമാവാതെ നിലപാട് ഉറക്കെപ്പറഞ്ഞ് ശ്രദ്ധ നേടുകയാണ് സെലബ്രിറ്റികളിൽ ചിലർ. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ കാമ്പയിനിൽ അണിേചർന്ന് 'ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട' എന്നു വിളിച്ചുപറയുേമ്പാൾ കർഷക സമരത്തെ അനൂകൂലിച്ചും ക്രിക്കറ്റർമരടക്കമുള്ളവർ രംഗത്തുവരികയാണ്. ഇന്ത്യയുടെ പ്രതിഭാധനനായ ഓൾറൗണ്ടർ ഇർഫാൻ പത്താനാണ് ഏറ്റവുമൊടുവിൽ കർഷകർക്ക് നിറഞ്ഞ പിന്തുണയുമായി രംഗത്തെത്തിയത്. പിന്തുണയുടെ ക്രീസിൽനിന്ന് ഒരുചുവട് മുേന്നാട്ടുകയറി കാമ്പയിനെതിരെ പൊള്ളുന്നൊരു ട്വീറ്റു തൊടുത്താണ് ഇർഫാൻ ശ്രദ്ധ നേടിയത്. അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് േഫ്ലായ്ഡിനെ വംശീയ വെറിയനായ ഒരു പൊലീസുകാരൻ കഴുത്തുഞെരിച്ചുകൊന്നപ്പോൾ നമ്മുടെ രാജ്യം നീതിയുടെ പക്ഷം ചേർന്ന് ആ അരുംകൊലയിൽ ദുഃഖം പ്രകടിപ്പിച്ചത് ഇർഫാൻ ട്വീറ്റിൽ ഓർമിപ്പിക്കുന്നു. പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്നു പറയുന്നതിനെ പരോക്ഷമായി ട്രോളുകയായിരുന്നു അദ്ദേഹം.
'ജോർജ് േഫ്ലായ്ഡിനെ യു.എസ്.എയിൽ ഒരു പൊലീസുകാരൻ ക്രൂരമായി കൊല ചെയ്തപ്പോൾ, നമ്മുടെ രാജ്യം ആ ദുഃഖം ശരിയായ രീതിയിൽ പ്രകടിപ്പിച്ചിരുന്നു' -'ജസ്റ്റ് സെയിങ്' എന്ന ഹാഷ്ടാഗിൽ കുറിക്കുകൊള്ളുന്നൊരു യോർക്കർ കണക്കെ ഇർഫാൻ നിലപാട് വ്യക്തമാക്കുന്നു. രണ്ടു മണിക്കൂറിനകം 30000 ലൈക്ക് നേടിയ ട്വീറ്റ് പതിനായിരത്തോളം പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ആയിരത്തോളം കമന്‍റുകളിൽ മിക്കതും ഇർഫാനെ അഭിനന്ദിക്കുന്നവയാണ് ''ഒന്നാന്തരം ഇൻസ്വിങ്ങിങ് യോർക്കർ!!! നിങ്ങൾ ബോളിവുഡിനെയും ചില ക്രിക്കറ്റർമാരെയും ക്ലീൻബൗൾഡാക്കിയിരിക്കുന്നു'' -ഒരു കമന്‍റ് ഇങ്ങനെയായിരുന്നു. ''ഈ ട്വീറ്റിലൂടെ ബി.സി.സി.ഐ പെൻഷൻ, സ്റ്റാർ സ്പോർട്സ് കരാർ അടക്കം ഒരുപാട് കാര്യങ്ങൾ പ്രതിസന്ധിയിലായേക്കും'' എന്ന് മുന്നറിയിപ്പു നൽകുന്നു ഒരു ആരാധകൻ. ഈ അഭിപ്രായ പ്രകടനത്തിന് സംഘ് പരിവാർ ഐ.ഡി.കളിൽനിന്ന് വർഗീയമായ ആക്രമണവും ഇർഫാനു നേരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.