ഇറോം ശർമിളയുടെ വിവാഹം 16ന്; സാക്ഷികൾക്ക് ഭീഷണിക്കത്ത്
text_fieldsകോയമ്പത്തൂർ: കൊടൈക്കനാൽ സബ് രജിസ്ട്രാർ ഒാഫിസിൽ നടക്കാനിരിക്കുന്ന തെൻറ വിവാഹത്തിെൻറ സാക്ഷികൾക്ക് ചിലർ ഭീഷണിക്കത്തയച്ചതായി മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. ഡോക്യുമെൻററി നിർമാതാവ് ദിവ്യഭാരതിക്കെതിരെ തമിഴ്നാട് സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുക്കാൻ മധുരയിലെത്തിയതായിരുന്നു അവർ.
ബ്രിട്ടീഷ് പൗരൻ ഡെസ്മൊണ്ട് ക്യുട്ടിനോയുമായാണ് ആഗസ്റ്റ് 16ന് ഇറോം ശർമിളയുടെ വിവാഹം. ഒരു മാസം മുമ്പ് ഇരുവരും രേഖകൾ സഹിതം വിവാഹത്തിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ മൂന്ന് സാക്ഷികളുടെ പേരുവിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇവർക്കാണ് അജ്ഞാതഭീഷണിക്കത്തുകൾ ലഭിച്ചത്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിവാഹം കഴിച്ചാലും ഇല്ലെങ്കിലും തങ്ങൾ കൊടൈക്കനാലിലെ വീട്ടിൽ ഒന്നിച്ചുജീവിക്കുമെന്നും അവർ അറിയിച്ചു. കൊടൈക്കനാലിൽ താമസിക്കുന്നതിൽ തമിഴ്നാട് സർക്കാറിന് എതിരില്ലെന്നാണ് കരുതുന്നത്. മനുഷ്യാവകാശ പ്രവർത്തനത്തിനായി ജീവിതം ബലികഴിച്ച തനിക്ക് മരണത്തിൽ ഭയമില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.