‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, എന്നെ ദേശവിരുദ്ധനെന്ന് വിളിച്ചുപോകരുത്’-ഇർഫാൻ ഖാെൻറ മകൻ ബബിൽ ഖാൻ
text_fieldsരാജ്യത്ത് വർധിച്ചുവരുന്ന വെറുപ്പിെൻറ രാഷ്ട്രീയത്തിൽ രോഷം പ്രകടിപ്പിച്ച് അന്തരിച്ച നടൻ ഇർഫാൻ ഖാെൻറ മകൻ ബബിൽ ഖാൻ. തെൻറ ിൻസ്റ്റാഗ്രാം അകൗണ്ടിൽ സ്റ്റോറികളായാണ് അദ്ദേഹം കുറിപ്പുകൾ ഇട്ടിരിക്കുന്നത്. രാജ്യത്ത് മതത്തിെൻറ പേരിൽ ആളുകളുടെ അഭിപ്രായങ്ങൾ വിലയിരുത്തെപ്പടുന്നെന്നും മതം നോക്കിയാണ് പലരും പെരുമാറുന്നതെന്നും ബബിൽ പറയുന്നു.
‘രാജ്യത്ത് അധികാരമുള്ളവരെ കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പറയാൻപോലും കഴിയുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ എെൻറ കരിയറിനെ ബാധിക്കുമെന്നാണ് എന്നോടൊപ്പമുള്ളവർ[ പറയുന്നത്. ഞാൻ ഭയത്തിലും ആശങ്കയിലുമാണ്. എനിക്ക് എെൻറ മതത്തിെൻറ പേരിൽ വിലയിരുത്തപ്പെടാൻ താൽപ്പര്യമില്ല. ഞാനൊരു മതമല്ല. രാജ്യത്തെ മറ്റുള്ളവരെപ്പോലെ ഞാനൊരു മനുഷ്യനാണ്’-ബബിൽ എഴുതുന്നു.
‘മതേതര ഇന്ത്യയുടെ പെെട്ടന്നുള്ള മാറ്റം പേടിപ്പെടുത്തുന്നതാണ്. എന്നെ മതംനോക്കി മാറ്റിനിർത്തുന്ന സുഹൃത്തുക്കൾ അടുത്തകാലത്തായി എനിക്കുണ്ടായി. എനിക്കെെൻറ സുഹൃത്തുക്കളെ നഷ്ടപ്പെടുകയാണ്. ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു. എന്നെ ദേശവിരുദ്ധനെന്ന് വിളിച്ചുപോകരുത്. ഞാനൊരു ബോക്സറാണ് അങ്ങിനെ വിളിക്കുന്നവരുടെ മൂക്കിടിച്ച് ഞാൻ പരത്തും’-ബബിൽ രോഷം കൊണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.