Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightദൈനംദിന കാര്യങ്ങളിൽ...

ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ അമിത്​ ഷായാണോ തെര. കമീഷൻ? -മമത ബാനർജി

text_fields
bookmark_border

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ സംസ്​ഥാനത്തെ തെരഞ്ഞെടുപ്പ്​ കാര്യങ്ങളിൽ തലയിടുകയാണെന്ന ആരോപണവുമായി ​മുഖ്യമന്ത്രി മമത ബാനർജി. അമിത്​ ഷാ എന്താണ്​ ചെയ്യുന്നത്​? അമിത്​ ഷായ്​ക്കാണോ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ചുമതല? അ​േ​ദ്ദഹം ദൈനംദിന കാര്യങ്ങളിൽ നിരന്തം ഇട​െപടുന്നു -മമത ബാനർജി പറഞ്ഞു.

ബാങ്കുരയിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്​ഥാന സർക്കാറിലും നിയമസഭ തെരഞ്ഞെടുപ്പിലും അമിത്​ഷാ ഇട​െപ്പടുന്നുവെന്നായിരുന്നു മമതയുടെ ആരോപണം.

കേന്ദ്ര ആഭ്യന്തരമന്ത്രി കൊൽക്കത്തയിൽ ഗൂഡാലോചന നടത്തിയാലും താൻ ഇതിൽനിന്ന്​ പിന്തിരിഞ്ഞ്​​ പോകില്ലെന്ന്​ അവർക്കറിയാം. പഴയ നന്ദിഗ്രാം കേസിൽ സംസ്​ഥാന ഹോം സെക്രട്ടറിക്ക്​ അവർ നോട്ടീസ്​ അയച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.

സംസ്​ഥാനത്ത്​ ബി.ജെ.പി അധികാരത്തിൽ വരികയാണെങ്കിൽ അത്​ ജനങ്ങളുടെ അവകാശങ്ങളുടെ അവസാനമായിരിക്കും. അവർ തെരഞ്ഞെടുക്കപ്പെട്ടാൽ ബാങ്കുകളെല്ലാം അടച്ചുപൂട്ടും. ബംഗാൾ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ലക്ഷ്യംവെച്ച്​ കേന്ദ്രമന്ത്രിമാർ അവരുടെ കർത്തവ്യങ്ങൾ ലജ്ജയില്ലാതെ അവഗണിക്കുകയാണെന്നും മമത പറഞ്ഞു.

ലജ്ജയില്ലാതെ നിരവധി കേന്ദ്രമന്ത്രിമാർ കൊൽക്കത്തയിൽ തമ്പടിച്ചിരിക്കുകയാണ്​. കോവിഡ്​ പ്രതിസന്ധിക്കിടയിലോ എംഫാൻ ചുഴലിക്കാറ്റ്​ വീശിയടിച്ചപ്പോഴോ ഇവർ തിരിഞ്ഞുനോക്കിയില്ല. തെ​രഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ പുറത്തുനിന്നുള്ള ഗുണ്ടകളെ അനുവദിക്കില്ല -അവർ കൂട്ടിച്ചേർത്തു.

കോവിഡ്​ പ്രതിസന്ധിക്കിടയിൽ പ്രധാന​മന്ത്രി ന​േ​രന്ദ്രമോദി ഒരു രൂപപോലും സംസ്​ഥാനത്തിന്​ സഹായമായി നൽകിയില്ല. രാജ്യത്തെ ഫാക്​ടറികൾ മുഴുവൻ മോദി അടച്ചുപൂട്ടിയെന്നും അവർ കുറ്റ​െപ്പടുത്തി.

തന്‍റെ ഒരു കാൽ തകർത്താൽ തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ്​ അവരുടെ വിചാരം. എന്നാൽ ഒറ്റക്കാലിൽനിന്ന്​ തനിക്ക്​ എന്തു കളിക്കാനാക​ുമെന്ന്​ അവർക്ക്​ അറിയില്ലെന്നും മമത ബാനർജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeetrinamool congressAmit Shahassembly election 2021BJP
News Summary - Is Amit Shah running the Election Commission​? CM Mamata Banerjee
Next Story