വിദ്യാഭ്യാസം ഉപഭോക്തൃ നിയമ പരിധിയിൽ വരുമോ? പരിശോധിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് സേവനത്തിെന്റ പരിധിയിൽ വിദ്യാഭ്യാസം വരുമോ എന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിേന്റതാണ് തീരുമാനം. സമാനമായ നിയമപ്രശ്നം ചൂണ്ടിക്കാണിക്കുന്ന കേസുകൾ പരിഗണനയിലുള്ളതായും അതോടൊപ്പം ഇതും ചേർക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷെന്റ ഉത്തരവ് ചോദ്യം ചെയ്ത് ലഖ്നോ സ്വദേശി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിെന്റ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരില്ല എന്നായിരുന്നു കമീഷൻ ഉത്തരവ്. വിദ്യാഭ്യാസമെന്നത് നീന്തൽ പോലെയുള്ള പാഠ്യേതര വിഷയങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണെന്നും ഇത് സേവനത്തിെന്റ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്നും കമീഷൻ നിരീക്ഷിച്ചു.
2007ൽ ഹരജിക്കാരെന്റ മകൻ പഠിക്കുന്ന സ്കൂൾ വേനലവധി ക്യമ്പിെന്റ ഭാഗമായി നീന്തൽ ക്ലാസ് നടത്തിയിരുന്നു. അതിൽ പങ്കെടുക്കുന്നതിന് 1000 രൂപ ഫീസ് ഇൗടാക്കി. എന്നാൽ, മേയ് 27ന് രാവിലെ മകന് സുഖമില്ലെന്നും ഉടൻ വരണമെന്നും അറിയിപ്പ് ലഭിച്ചു. സ്കൂളിലെത്തിയപ്പോൾ മകൻ ആശുപത്രിയിലായിരുന്നു. അവിടെ എത്തിയപ്പോഴേക്കും മകെൻറ മരണം സംഭവിച്ചിരുന്നു. നീന്തൽ കുളത്തിൽ മുങ്ങിയായിരുന്നു അപകടം. തുടർന്ന് സ്കൂളിെന്റ അനാസ്ഥയാണ് അപകട കാരണമെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഉപഭോക്തൃകമീഷനെ സമീപിച്ചു.
എന്നാൽ, സംസ്ഥാന ഉപഭോക്തൃ കമീഷൻ പരാതിക്കാരൻ ഒരു ഉപഭോക്താവ് അല്ലെന്ന് ചൂണ്ടിക്കാണിച്ച് ഹരജി തള്ളി. ഇതിനെ ദേശീയ കമീഷനിൽ ചോദ്യം ചെയ്തപ്പോൾ നീന്തൽ പോലുള്ള പാഠ്യേതര വിഷയം ഉപേഭാക്തൃ നിയമത്തിെന്റ പരിധിയിൽ വരില്ലെന്നായിരുന്നു ഉത്തരവ്. അതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.