ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി ചംപായ് സോറൻ
text_fieldsറാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും നിലവിലെ ജലവിഭവ മന്ത്രിയുമായ ചംപായ് സോറൻ. പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് അറിയില്ലെന്നാണ് ചംപായ് സോറൻ പറഞ്ഞത്.
“എന്തൊക്കെ കിംവദന്തികളാണ് പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല. ഏത് വാർത്തയാണ് പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല, ഞാൻ ഇവിടെ മാത്രം” -ചംപായ് സോറൻ പറഞ്ഞു.
ചംപായ് സോറൻ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ടതായും ജെ.എം.എം മുൻ എം.എൽ.എമാർ ഉൾപ്പെടെ ചംപായ് സോറനൊപ്പം ബി.ജെ.പിയിൽ ചേർന്നേക്കുമെന്നുമുള്ള ഊഹാപോഹങ്ങളാണ് ഉയരുന്നത്. മറ്റ് നിരവധി ജെ.എം.എം നിയമസഭാംഗങ്ങളും ഹേമന്ത് സോറന്‍റെ ഭാഗം ഉപേക്ഷിച്ചേക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ചില ജെ.എം.എം നേതാക്കൾ ഇതിനകം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇരുപാർട്ടികളിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഭൂമി തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ജനുവരി 31ന് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഫെബ്രുവരി 2ന് ചംപായ് സോറൻ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ജൂലൈ 3 വരെ ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.