'ഐ.എസ് കേരള മൊഡ്യൂൾ' : എട്ടുപേർക്കെതിരെ കുറ്റപത്രം
text_fieldsബംഗളൂരു: 'ഐ.എസ് കേരള മൊഡ്യൂൾ' കേസിൽ എട്ടുപേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. അന്തരിച്ച മുൻ കർണാടക എം.എൽ.എ ഇദിനബ്ബയുടെ പേരമകൻ അമ്മാർ അബ്ദുറഹ്മാൻ, പേരമകൾ മറിയം എന്ന ദീപ്തി മരിയ, മുഹമ്മദ് വഖാർ ലോനി എന്ന വിൽസൺ കശ്മീരി, മിസ സിദ്ദീഖ്, ശിഫ ഹാരിസ് എന്ന ആയിശ, ഉബൈദ് ഹാമിദ് മാട്ട, മാദേഷ് ശങ്കർ എന്ന അബ്ദുല്ല, മുസമ്മിൽ ഹസൻ ഭട്ട് എന്നിവർക്കെതിരെയാണ് കുറ്റപത്രം.
ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നതാണ് പ്രതികൾക്കെതിരായ കുറ്റമെന്ന് എൻ.ഐ.എ പറഞ്ഞു. മലയാളിയായ മുഹമ്മദ് അമീൻ എന്ന അബൂ യഹ്യയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞവർഷം മാർച്ച് അഞ്ചിന് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്യുന്നത്. മുഹമ്മദ് അമീനുമായി അമ്മാർ അബ്ദുറഹ്മാനും മറിയമും ബന്ധപ്പെട്ടിരുന്നതായും ഐ.എസിലേക്ക് കേരളം, കർണാടക, കശ്മീർ എന്നിവിടങ്ങളിൽനിന്ന് യുവാക്കളെ സമൂഹമാധ്യമങ്ങളിലൂടെ ആകർഷിച്ചിരുന്നെന്നുമാണ് എൻ.ഐ.എയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.