കേരളത്തിലെ ഐ.എസ് സാന്നിധ്യം: യു.എൻ റിപ്പോർട്ട് വസ്തുതാവിരുദ്ധമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കേരളത്തിലും കർണാടകയിലും ഐ.എസ് ഭീകരരുടെ വ്യാപക സാന്നിധ്യമുണ്ടെന്ന യു.എൻ റിപ്പോർട്ട് വസ്തുതാവിരുദ്ധമെന്ന് കേന്ദ്ര സർക്കാർ. റിപ്പോർട്ടിനെക്കുറിച്ച് ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ആരോപണം തള്ളിയത്.
സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വലിയ അളവിൽ ഐ.എസ് സാന്നിധ്യമുണ്ടെന്നത് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മന്ത്രി അറിയിച്ചു. ഐസിസ്, അൽഖാഇദ, അനുബന്ധ സംഘടനകൾ എന്നിവ സംബന്ധിച്ച 26ാമത് റിപ്പോർട്ടിലായിരുന്നു കേരളത്തിലും കർണാടകത്തിലും ഐ.എസ് വ്യാപക സാന്നിധ്യമെന്ന ആരോപണം. രാജ്യത്ത് ഇതുവരെ 34 ഐ.എസ് കേസുകളും 20 ലശ്കർ കേസുകളും രജിസ്റ്റർ ചെയ്തെന്നും 240 പേർ സംഭവങ്ങളിൽ അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.