സുശാന്തിൻെറ മരണത്തിന് ഇത്രക്ക് പ്രസക്തിയുണ്ടോ?- മാർകണ്ഡേയ കട്ജു
text_fieldsന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ്ങിൻെറ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും ചുരുളഴിഞ്ഞിട്ടില്ല. അന്വേഷണങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കെ നിരവധി മാധ്യമങ്ങൾ ഇന്നും വിഷയം അന്തിചർച്ചക്ക് എടുക്കുകയാണ്. എന്നാൽ സുശാന്തിൻെറ മരണത്തിന് ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്ന് ചോദ്യമുയർത്തുകയാണ് മുൻ സുപ്രീം കോടതി ജഡ്ജി മാർകണ്ഡേയ കട്ജു.
മാർച്ച് മാസം മുതൽ രാജ്യത്ത് 20 ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി നഷ്ടമായി എന്നാൽ ആരും തന്നെ അതിനെ കുറിച്ച് പറഞ്ഞ് കാണുന്നില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കട്ജുവിൻെറ ട്വീറ്റിന് താഴെ നിരവധി പേർ സമാനമായ അഭിപ്രായ പ്രകടനം രേഖപ്പെടുത്തി.
Is Sushant Singh Rajput's death really relevant ? 20 million Indians have lost their jobs since March, but no one talks of that. Talk of Sushant's death betrays lack of a sense of proportion and priorities
— Markandey Katju (@mkatju) August 25, 2020
സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ അതിപ്രസരം സംബന്ധിച്ച് കട്ജു നേരത്തെയും രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു.
രാവും പകലും സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ട് തൻെറ ചെവി തളർന്നിരിക്കുകയാണ്. പട്ടിണി, തൊഴിലില്ലായ്മ, ദാരിദ്രം, വിലക്കയറ്റം , അഴിമതി ഇവയൊന്നുമല്ല രാജ്യത്തിൻെറ പ്രധാന പ്രശ്നം അത് സുശാന്ത് സിങ് രജ്പുത്താണ് എന്നായിരുന്നു കട്ജു പറഞ്ഞത്. എന്നാൽ ഇതിനെതിരെ സുശാന്തിൻെറ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.
ജൂൺ 14നായിരുന്നു സുശാന്തിനെ മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ മരിച്ചതായി കണ്ടെത്തിയത്. കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയാണ് മരണത്തിന് ഉത്തരവാദിയെന്നും കേസ് സി.ബി.െഎ ഏറ്റെടുക്കണമെന്നും നടെൻറ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സി.ബി.െഎ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.