ഇസ്രത് ജഹാൻ കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥരെ വെറുതെവിട്ടു
text_fieldsഅഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുൻ പൊലീസ് ഓഫിസർമാരായ ഡി.ജി. വൻസാര, എൻ.കെ. അമീൻ എന്നിവരെ സി.ബി.ഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇരുവരെയും വിചാരണ ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ നൽകിയ അപേക്ഷ ഗുജറാത്ത് സർക്കാർ നിഷേധിച്ചതിനെ തുടർന്ന് വൻസാരയും അമീനും വിടുതൽഹരജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
രണ്ടു പ്രതികളെ വിചാരണ െചയ്യാൻ സർക്കാർ അനുമതി നൽകാത്തതിനാൽ ഇവരെ ഒഴിവാക്കുകയാണെന്നും ഇവർക്കെതിരായ കേസ് നടപടി അവസാനിപ്പിക്കുകയാണെന്നും പ്രത്യേക കോടതി ജഡ്ജി ജെ.കെ. പാണ്ഡ്യ പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണത്തിെൻറ ഭാഗമായുള്ള കേസുകളിൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ ക്രിമിനൽ നടപടി ചട്ടത്തിലെ 197ാം വകുപ്പുപ്രകാരം സർക്കാർ അനുമതി വേണം.
2004 ജൂൺ 15നാണ് മുംബൈ സ്വദേശിനിയായ ഇശ്റത് ജഹാൻ (19), ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജത് അലി അക്ബറലി റാണ, സീശാൻ ജോഹർ എന്നിവരെ അഹ്മദാബാദിെൻറ പ്രാന്തപ്രദേശത്ത് പൊലീസ് വെടിവെച്ചുകൊന്നത്. ഇവർ ഭീകരരാണെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് എത്തിയവരാെണന്നും ആരോപിച്ചായിരുന്നു പൊലീസ് കൊല നടത്തിയത്. സി.ബി.െഎ കേസിൽ ഇനി അഞ്ചു പ്രതികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.