ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്ത സംഭവം: അന്വേഷിക്കാൻ പ്രത്യേക സംഘം
text_fieldsകൊൽക്കത്ത: ബംഗാളി നവോത്ഥാന നായകരില്‍ പ്രമുഖനായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്ത സംഭവം അന്വേഷിക ്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമീഷ്ണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ 'സേവ് റിപ്പബ്ലിക്' റാലിക്കിടെയായിരുന്നു കൊല്‍ക്കത്തയിലെ പ്രശസ്തമായ വി ദ്യാസാഗര്‍ കോളജില്‍ അക്രമണ സംഭവങ്ങൾ അരങ്ങേറുന്നത്. അമിത് ഷായുടെ റോഡ് ഷോയെ അനുഗമിച്ചിരുന്ന ഒരു സംഘം ബി.ജെ.പി പ ്രവര്‍ത്തകര്‍ കോളജിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനിടെ കോളജിനകത്ത് സ്ഥാപിച്ചിരു ന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ പൂർണ്ണമായും തകർക്കപ്പെട്ടു.
എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. ഒരു പ്രകോപനവുമില്ലാതെ കോളജില്‍നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ റാലിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. പ്രതിമ യൂനിയന്‍ റൂമിനുള്ളിലായിരുന്നുവെന്നു അത് തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും സിൻഹ ആരോപിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു പ്രതിമ തകർത്തതെന്ന് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി വ്യക്തമാക്കി. കോളജിനകത്തുള്ള നിരവധി സാധനസാമഗ്രികളും നശിപ്പിച്ചു. പ്രതിമക്ക് സമീപമുണ്ടായിരുന്ന ലാപ്ടോപുകളും മറ്റ് പല പ്രധാനരേഖകളും നശിപ്പിക്കപ്പെട്ടതായി അധ്യാപകരും സാക്ഷ്യപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.