ഗംഗാവലി നദിയിൽ തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പൊലീസ് തടഞ്ഞു
text_fieldsമംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായവർക്ക് വേണ്ടി തിരച്ചില്‍ നടത്താനെത്തിയ മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മാല്‍പെയെ പൊലീസ് തടഞ്ഞു. അനുമതിയില്ലാതെ തിരച്ചില്‍ നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. പുഴയില്‍ ഇറങ്ങിയ ഈശ്വര്‍ മാല്‍പയെ പൊലീസ് സംഘം കരയ്ക്ക് കയറ്റി.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെക്കൂടാതെ ജഗന്നാഥന്‍ എന്നയാളുടെ കുടുംബവും തെരച്ചില്‍ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. തെരച്ചില്‍ നടത്തിയില്ലെങ്കില്‍ സമാധാനപരമായ സമരത്തിലേക്ക് പോകുമെന്ന് ജഗന്നാഥന്റെ പെണ്‍മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഷിരൂരില്‍ നടക്കുന്നത് കനത്ത അനീതിയാണെന്ന് ജഗന്നാഥിന്റെ മകള്‍ കൃതിക പറഞ്ഞു. തങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈശ്വര്‍ മാല്‍പെ എത്തിയതെന്നും തടയുന്നതില്‍ അമര്‍ഷമുണ്ടെന്നും കൃതിക പറഞ്ഞു.
ഷിരൂരിൽ മണ്ണിടിഞ്ഞ് ഗംഗാവലി പുഴയിൽവീണ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്നലെ താൽക്കാലികമായി നിർത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയായതിനാൽ നേവിക്കും എൻ.ഡി.ആർ.എഫ് സംഘത്തിനും ശനിയാഴ്ച കാര്യമായ തിരച്ചിൽ നടത്താനായില്ല. ഗോവയിൽനിന്ന് കൂറ്റൻ ഡ്രഡ്‌ജർ എത്തിച്ചാലേ പുഴയിൽനിന്ന് മണ്ണുനീക്കാനാകൂ. ഡ്രഡ്‌ജർ 22ന് എത്തുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.