പാക് ചാരസംഘടനയുടെ ഹണിട്രാപ്പ്: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: പാകിസ്താൻ ചാരസംഘടനയായ െഎ.എസ്.െഎ മൂന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി രഹസ്യവിവരങ്ങൾ ചോർത്താനായിരുന്നു പാകിസ്താൻ പദ്ധതി. തുടർന്ന് മൂന്ന് ഉദ്യോസ്ഥരെയും ഇന്ത്യ തിരിച്ച് വിളിച്ചുവെന്നാണ് വിവരം.
സുപ്രധാന വിവരങ്ങൾ ചോരുന്നതിന് മുമ്പ് ഇതുസംബന്ധിച്ച സൂചന കിട്ടിയതിനാൽ െഎ.എസ്.െഎ നീക്കം പാളിയതായും റിപ്പോർട്ട് പറയുന്നു. തിരിച്ച് വിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർക്ക് പാളിച്ചയുണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ പ്രഥാമിക അന്വേഷണത്തിൽ വ്യക്തമായത്. ഇവർ അേന്വഷണവുമായി സഹകരിച്ചുവരികയാണ്. ഇവരെ ഇനി പാകിസ്താനിലേക്ക് അയക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
ചാരവനിതകളെ ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്താനുള്ള ശ്രമം ലോകവ്യാപകമായി നടക്കാറുണ്ട്. എന്നാൽ, പാകിസ്താനിൽ ഇത്തരം സംഭവം അപൂർവമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഭാഷ വിഭാഗത്തിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ സുപ്രധാന വിവരങ്ങളടങ്ങിയ ഒൗദ്യോഗിക രേഖകളുടെ പരിഭാഷ നിർവഹിക്കുന്നതും ഇവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.