ഐസിസ് കേസ്: മുഖ്യതലവൻ ഭട്കലിൽ അറസ്റ്റിൽ
text_fieldsബംഗളൂരു: െഎസിസ് കേസിലെ മുഖ്യ സൂത്രധാരൻ ജവഹർ ദമൂദി എന്ന അബൂ ഹാജിർ അൽ ബദ്രി ഭടകലിൽ പിടിയിലായി. എൻ.െഎ.എയും കർണാടക പൊലീസും നടത്തിയ സംയുക്ത ഒാപറേഷനിലാണ് അറസ്റ്റ്. ഇയാളുടെ സഹായി അമീൻ സുഹൈബ് എന്നയാളും എൻ.െഎ.എയുടെ പിടിയിലായി. െഎ.എസ് പ്രചാരണം ലക്ഷ്യമിട്ട് 'വോയ്സ് ഒാഫ് ഹിന്ദ്' എന്ന ഒാൺലൈൻ മാഗസിനുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചിരുന്ന അബൂ ഹാജിർ അൽ ബദ്രിയെ കഴിഞ്ഞവർഷം ഏപ്രിൽ മുതൽ അന്വേഷണ ഏജൻസികൾ നോട്ടമിട്ടിരുന്നതായാണ് വിവരം.
െഎ.എസിനുവേണ്ടി മാധ്യമപ്രവർത്തനത്തിന് പുറമെ, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കൽ, റിക്രൂട്ട്മെൻറ്, ഫണ്ടിങ് തുടങ്ങിയവയിലും ഇയാൾ പങ്കാളിയാണെന്നും അഫ്ഗാനിസ്താനിലെയും സിറിയയിെലയും െഎ.എസ് നേതാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്നും എൻ.െഎ.എ പറയുന്നു. വിശ്വാസികളല്ലാത്തവരെയും പൊലീസുകാരെയും മാധ്യമപ്രവർത്തകെരയും കൊലപ്പെടുത്താനും ക്ഷേത്രങ്ങൾക്കും സർക്കാർ സ്വത്തുക്കൾക്കും നാശംവരുത്താനും തെൻറ സൈബർ സുഹൃത്തുക്കളെ ഇയാൾ പ്രേരിപ്പിച്ചിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി െഎസിസ് കേസിൽ എൻ.െഎ.എയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി റെയ്ഡ് നടന്നിരുന്നു. കർണാടകയിൽനിന്നും കശ്മീരിൽനിന്നുമായി അഞ്ചുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.