ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ് ഭീകരൻ പിടിയിലായെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: തലസ്ഥാനത്ത് സ്ഫോടക വസ്തുക്കളുമായെത്തിയ ഐ.എസ് ഭീകരനെ പിടികൂടിയെന്ന് പിടികൂടിയെന്ന് ഡൽഹി പൊലീസ്. വെള്ളിയാഴ്ച രാത്രി പൊലീസ് പ്രത്യേക സേന ധൗല കോനിൽ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
ഉത്തർപ്രദേശ് സ്വദേശിയായ അബ്ദുൾ യൂസഫ് ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും രണ്ട് ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസും(ഐ.ഇ.ഡി) തോക്കും പിടിച്ചെടുത്തതായി ഡൽഹി സ്പെഷ്യൽ പൊലീസ് സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിങ് കുശ്വാഹ അറിയിച്ചു. പൊലീസ് പിടിച്ചെടുത്ത ഐ.ഇ.ഡി ബുദ്ധ ജയന്തി പാർക്കിലെ റിഗ് റോഡിൽ വെച്ച് നിർവീര്യമാക്കി.
ഐ.എസ് ബന്ധമുള്ള അബ്ദുൾ യൂസഫ് ഖാൻ ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്നും കമീഷണർ പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു.
ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സ്പെഷ്യൽ പൊലീസ് സെൽ തെരച്ചിൽ ആരംഭിച്ചത്.അബ്ദുൾ യൂസഫ് തനിച്ചാണ് നീക്കങ്ങൾ നടത്തിയിരുന്നത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു.
ഐ.എസ് ബന്ധമുള്ള കൂടുതൽ പേർ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഡൽഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഐ.എസുമായി ബന്ധമുള്ളതെന്ന പേരില്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഡോക്ടർ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.