സെയ്ഫുല്ലയുടെ മൃതദേഹം തിരസ്കരിച്ച കുടുംബത്തിന് മുസ്ലിം പണ്ഡിതരുടെ പിന്തുണ
text_fieldsന്യൂഡൽഹി: ലഖ്നോവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സെയ്ഫുല്ലയുടെ മൃതശരീരം ഏറ്റെടുക്കാൻ തയാറാകാത്ത മാതാപിതാക്കളുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം പണ്ഡിതൻമാർ.
2008ൽ കൊല്ലപ്പെട്ട ലശ്കർ തീവ്രവാദിയുടെ മൃതദേഹം, രാജ്യദ്രോഹിയായ മകനെ വേണ്ടെന്ന് പറഞ്ഞ് ഏറ്റെടുക്കാൻ തയാറാകാതിരുന്ന അമ്മയിൽ തുടങ്ങിയ കർശന നിലപാട് ഇേപ്പാഴും തുടരുകയാണ്. യഥാർഥ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്നതിനായുള്ള പ്രതീകാത്മക നടപടിയായി ഇതിനെ ഉയർത്തിക്കാണിക്കുകയാണെന്ന് പറഞ്ഞാണ് പണ്ഡിതൻമാർ രംഗത്തെത്തിയത്.
'തെൻറ രാജ്യത്തെ സ്നേഹിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന' സന്ദേശം ഉയർത്തിപ്പിടിക്കുന്നതാണ് സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാത്ത നടപടിയെന്ന് ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിെൻറ എക്സിക്യൂട്ടീവ് മെമ്പർ ഖാലിദ് റഷീദ് ഫിറംഗി മഹാലി പറഞ്ഞു.
സെയ്ഫുല്ലയുടെ മാതാപിതാക്കൾ മൃതദേഹം സ്വീകരിക്കാൻ തയാറാകാതിരുന്നത് ശരിയായ തീരുമാനമാണ്. രാജ്യ സ്നേഹത്തിന് ഇസ്ലാം മുഖ്യ പ്രാധാന്യം നൽകുന്നു. ഒന്നിനു വേണ്ടിയും അതിൽ വിട്ടുവീഴ്ച ചെയ്യരുത്. എന്നിട്ടും ഒരു മുസ്ലിം ഇൗ നിയമാവലി മറികടന്ന് തെൻറ രാജ്യത്തിനും ജനങ്ങൾക്കുമെതിരെ തിരിയുകയാണെങ്കിൽ അയാൾ ഇസ്ലാമിെൻറ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചിരിക്കുകയാണ്. അങ്ങനെയുള്ള ഒരാളുടെ മൃതദേഹം സ്വീകരിക്കാതിരിക്കുന്നത് ഇസ്ലാം വിരുദ്ധമല്ലെന്നും ഖാലിദ് റഷീദ് വ്യക്തമാക്കി.
െപാലീസുമായി 12 ണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ തിങ്കളാഴ്ചയാണ് സെയ്ഫുല്ല കൊല്ലെപ്പട്ടത്. ഭോപ്പാൽ–ഉൈജയിൻ ട്രെയിൻ സ്േഫാടനക്കേസിലെ പ്രതിയാണ് സെയ്ഫുല്ല എന്ന് സംശയിക്കുന്നു. സെയ്ഫുല്ലയുടെ മൃതദേഹം കൈമാറാൻ പൊലീസ് ശ്രമിച്ചപ്പോൾ രാജ്യദ്രോഹി തങ്ങളുടെ മകൻ അല്ല എന്നാണ് പിതാവ് സർതാജ് പറഞ്ഞത്.
ദേശദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവൻ തങ്ങളുടെ മകനല്ല. രാജ്യദ്രോഹിക്ക് തങ്ങളുടെ മകനാവാൻ കഴിയില്ല. രാജ്യദ്രോഹിയുടെ മൃതദേഹം സ്വീകരിക്കുകയുമില്ല. സെയ്ഫുല്ല അപകീർത്തിെപ്പടുത്തിയത് കുടുംബത്തെ മാത്രമല്ല, രാജ്യത്തെ കൂടിയാണെന്നും അതിനാൽ അവസാന കർമ്മങ്ങൾക്കായി മകെൻറ മൃതദേഹം സ്വീകരിക്കുകയില്ലെന്നും സർതാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.