ആപ്പിൾ കമ്പനിയിൽ ഇസ്ലാമോഫോബിയ; രാജിവെച്ചെന്ന് ജീവനക്കാരൻ
text_fieldsബംഗളൂരു: ബംഗളൂരുവിലെ ആപ്പിൾ കമ്പനിയിലെ ഇസ്ലാമോഫോബിയയും മാനസികപീഡനവും മൂലം ജീവനക്കാരൻ രാജിവെച്ചു. 11 വർഷം ജോലിചെയ്ത ഖാലിദ് പർവേസ് ആണ് തന്റെ ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്.സഹപ്രവർത്തകരിൽ നിന്നും മേലധികാരികളിൽനിന്നും നിരന്തരം തന്റെ മതവിശ്വാസത്തെപ്പറ്റി മോശമായ വാക്കുകളും പെരുമാറ്റവും ഉണ്ടായി.
എച്ച്.ആർ വിഭാഗത്തിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്. മറ്റുള്ളവർ ചെയ്യുന്ന ജോലിക്കാര്യത്തിലെ പിഴവുകൾ തന്റെ മേൽകെട്ടിവെക്കുകയും ചെയ്തു. ഏറെക്കാലമായി മോശമായ സാഹചര്യമാണെങ്കിലും ജോലിയിൽ തുടർന്നു.
എച്ച്.ആർ. വിഭാഗത്തിൽ പരാതി നൽകി. അവർ അന്വേഷണം നടത്തിയെങ്കിലും കമ്പനിയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്നും പർവേസിന്റെ മാനസിക ആരോഗ്യം ശരിയല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നതെന്നുമായിരുന്നു മറുപടി.ഇതോടെയാണ് മറ്റ് വഴികളില്ലാതെ ജോലി രാജിവെച്ചതെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആപ്പിൾ കമ്പനിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.