ഇറാൻ - ഇസ്രായേൽ സംഘർഷം: ആഗസ്റ്റ് എട്ട് വരെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: ഇറാൻ - ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ആഗസ്റ്റ് എട്ട് വരെ റദ്ദാക്കി. ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തുന്ന ഏക കമ്പനിയാണ് എയർ ഇന്ത്യ. ആഴ്ചയിൽ 10 ഫ്ലൈറ്റാണുള്ളത്. ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ, ഹിസ്ബുല്ല സീനിയർ ജനറൽ ഫൗദ് ഷുക്കൂർ എന്നിവർ കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായിട്ടുണ്ട്.
മധ്യധരണ്യാഴിയിലെ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആഗസ്റ്റ് എട്ട് വരെ ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തുന്നതായി എയർ ഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്തു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ-ഷെഡ്യൂളിങ്, കാന്‍സലിങ് ചാര്‍ജുകളില്‍ ഇളവുനല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ്‌വാന്‍ ഇ.വി.എ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയവയും ഇറാന്‍, ലെബനീസ് വ്യോമമേഖലകളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.