നെതന്യാഹു ഗുജറാത്തിൽ; സബർമതി ആശ്രമം സന്ദർശിച്ചു
text_fieldsഅഹമ്മദാബാദ്: ഇന്ത്യയിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഗുജറാത്തിലെ സബർമതി ആശ്രമം സന്ദർശിച്ചു. ഭാര്യ സാറ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേലിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും നെതന്യാഹുവിനെ അനുഗമിച്ചു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് എട്ട് കിലോമീറ്റർ റോഡ് ഷോ നടത്തിയാണ് നെതന്യാഹുവും മോദിയും സബർമതിയിലെത്തിയത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിൽ ഇരുവരും ആദരവ് അർപ്പിച്ചു. ആശ്രമത്തിലെ ചർക്കയിൽ കൈ കൊണ്ട് നൂൽനൂറ്റി ഖാദി വസ്ത്രം നെയ്യാൻ നെതന്യാഹു ശ്രമം നടത്തി. കൂടാതെ, പട്ടം പറത്തുകയും ചെയ്തു.
1917 ജൂൺ 17നാണ് സബര്‍മതി നദിയുടെ തീരത്ത് മഹാത്മ ഗാന്ധി ആശ്രമം സ്ഥാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ വളരെ പ്രാധാന്യമുള്ള ദണ്ഡി മാര്‍ച്ചിന് ഗാന്ധിജി തുടക്കം കുറിച്ചത് ഈ ആശ്രമത്തിൽ നിന്നാണ്. 1917 മുതല്‍ ഗാന്ധിജി വധിക്കപ്പെടുന്നത് വരെ രാഷ്ട്രപിതാവിന്‍റെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാനപ്പെട്ട നിരവധി സംഭവങ്ങൾക്ക് ഈ ആശ്രമം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
#WATCH PM Modi and Israel PM Netanyahu and his wife Sara Netanyahu at Sabarmati Ashram #NetanyahuInIndia pic.twitter.com/t39PXbo6Mh
— ANI (@ANI) January 17, 2018
#WATCH PM Modi and Israel PM Netanyahu and his wife Sara Netanyahu fly a kite at Sabarmati Ashram. #NetanyahuInIndia pic.twitter.com/sN4TJBqLYp
— ANI (@ANI) January 17, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.