ഗസ്സയിലെയും ലെബനാനിലെയും ഇസ്രായേൽ ആക്രമണം അധാർമികമെന്ന് ഫ്രാൻസിസ് മാർപാപ്പ
text_fieldsവത്തിക്കാൻ സിറ്റി: ഗസ്സയിലും ലെബനാനിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അധാർമികമെന്ന് അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. സൈനിക നടപടികളിൽ യുദ്ധനിയമങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല കൊല്ലപ്പെട്ട വ്യോമാക്രമണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മാർപാപ്പ അടിയന്തര വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗസ്സക്ക് മാനുഷിക സഹായം എന്നിവ ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേലിന്റെ പേര് പരാമർശിക്കാതെ, താൻ പൊതുവായി സംസാരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധം എല്ലായ്പോഴും ആക്രമണത്തിന് ‘ആനുപാതികമായിരിക്കണം’. യുദ്ധംതന്നെ അധാർമികമാണെങ്കിൽപ്പോലും ധാർമികതയെ സൂചിപ്പിക്കുന്ന ചില നിയമങ്ങൾ അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച വൈകുന്നേരം ബെയ്റൂത്തിലെ ദഹിയയില്‍ ഇസ്രഈല്‍ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് പുറമെ സംഘടനയുടെ കമാന്‍ഡര്‍ അലി അക്കാരി, ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്നും ഇറാന്‍ പൗരനായ ഇസ്രഈലി ചാരനാണ് ഇസ്രഈലിന് നസറുല്ലയെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.