ഒരു റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ; പുതിയ ദൗത്യവുമായി ഐ.എസ്.ആർ.ഒ
text_fieldsബംഗളുരു: ഇന്ത്യൻ ബഹിരാകാശ എജൻസി െഎ.എസ്.ആർ.ഒ ലോകറെക്കാർഡ് ലക്ഷ്യം വച്ച് പുതിയ ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നു. ഒരൊറ്റ റോക്കറ്റിൽ 83 സാറ്റ്ലെറ്റുകൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള വൻ ദൗത്യത്തിനാണ് െഎ.എസ്.ആർ.ഒ തയ്യാറെടുക്കുന്നത്. ഇതിൽ രണ്ട് ഇന്ത്യൻ ഉപഗ്രഹങ്ങളും 81 വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായിരിക്കും.
2017ൽ ആദ്യമാണ് െഎ.എസ്.ആർ.ഒ ഇൗ ദൗത്യം നടത്താൻ ഉദ്ദേശിക്കുന്നത് ഒരു റോക്കറ്റിൽ 83 സാറ്റ്ലെറ്റുകളാവും ഭ്രമണപഥത്തിലെത്തിക്കുക. ഇതിൽ വിദേശത്തു നിന്നുള്ള സാറ്റ്ലെറ്റുകൾ നാനോ സാറ്റ്ലെറ്റകൾ ആയിരിക്കുമെന്ന് ആൻട്രികസ് കോർപ്പറേഷൻ ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ രാകേഷ് ശശിഭൂഷൺ അറിയിച്ചു.
83 സാറ്റ്ലെറ്റുകളും ഒരൊറ്റ ഭ്രമണപഥത്തിലാവും എത്തിക്കുക ഇതിനിടയ്ക്ക് റോക്കറ്റ് ഒാണാക്കുകയോ ഒാഫാക്കുകയോ ചെയ്യില്ല. 83 സാറ്റ്ലെറ്റകളെയും ഭ്രമണപഥത്തിൽ നിക്ഷേപിക്കുന്നതുവരെ റോക്കറ്റിനെ ഒരു ഭ്രമണപഥത്തിൽ തന്നെ നിർത്തുക എന്നതാണ് ദൗത്യത്തിലെ ശ്രമകരമായ കാര്യം. പി.എസ്.എൽ.വി.എകസ് എൽ ആയിരിക്കും സാറ്റ്ലെറ്റുകളെയും വഹിച്ചു ബഹിരാകാശത്തെക്കു കുതിക്കുക. എകദേശം 1600 കിലോ ഗ്രാം ഭാരം വരുമിത്.
സ്വന്തമായ ക്രയോജെനിക് എഞ്ചിനിൽ െഎ.എസ്.ആർ.ഒ ഇപ്പോൾ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. അതുപയോഗിച്ച് പുതിയ ജി.എസ്.എൽ.വി. എം.കെ3 എന്ന റോക്കറ്റ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് െഎ.എസ്.ആർ.ഒ. ഇതിന് എകദേശം ഒരു ടൺ ഭാരവാഹകശേഷിയുണ്ടാവും. ഇത് ഇന്ത്യയുടെ വിദേശനാണ്യം വലിയൊരളവ് വരെ ലാഭിക്കാനാവും. ഇതുപയോഗിച്ചു വലിയ ഉപഗ്രഹങ്ങൾ വരെ െഎ.എസ്.ആർ.ഒക്ക് ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.