'പുഷ്പക്' അന്തിമ ലാൻഡിങ് പരീക്ഷവും വിജയം
text_fieldsബംഗളൂരു: ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാൻഡിങ് പരീക്ഷണവും വിജയം. കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് അന്തിമ പരീക്ഷണം നടന്നത്. രാവിലെ 7.10 നാണ് പുഷ്പക് റീയൂസബ്ൾ ലോഞ്ച് വെഹിക്കിൾ (ആർ.എൽ.വി) എൽ.ഇ.എക്സ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.
'പുഷ്പകിനെ' വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിലെത്തിച്ച ശേഷം വേർപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വയം നിയന്ത്രണം ഏറ്റെടുത്ത പുഷ്പക് റൺവേ സെൻട്രൽ ലൈനിൽ വന്നിറങ്ങി.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർ.എൽ.വി ലാൻഡിംഗ് പരീക്ഷണം നടന്നത്. പിന്നീട് ഈ വർഷം മാർച്ച് 22 നായിരുന്നു രണ്ടാമത്തെ പരീക്ഷണം.
യുഎസിന്റെ സ്‌പേസ് ഷട്ടിലിന് സമാനമായ എന്നാൽ ഒരു എസ് യു വിയുടെ അത്രയും വലിപ്പമുള്ള റീ യൂസബിൾ ലോഞ്ച് വെഹിക്കിളാണ് ഐഎസ്ആർഓ വികസിപ്പിച്ച 'പുഷ്പക്'.
പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് ആർഎൽവി. രൂപകൽപന, ഡവലപ്മന്റ്, മിഷൻ, സ്ട്രക്ചർ, ഏവിയോണിക്സ് തുടങ്ങിയ ഘടകങ്ങളെല്ലാം വി.എസ്.എസ്സിയിലാണ് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.