കൻവാർ തീർഥയാത്ര: യു.പിയിെല ഗ്രാമത്തിൽ നിന്നും 70 മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു
text_fieldsലക്നോ: കൻവാർ തീർഥ യാത്രയുടെ ഭാഗമായി ഉത്തർപ്രദേശ് ബറേലി ജില്ലയിലെ ഖൈലാം ഗ്രാമത്തിൽ നിന്നും മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു.
കൻവാർ തീർഥയാത്രാ സംഘം കടന്നുപോകുന്ന ഗ്രാമത്തിൽ നിന്നും 70 മുസ്ലിം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. പൊലീസ് വകുപ്പാണ് ഒഴിഞ്ഞുപോകുന്നതിനുള്ള ചുവപ്പുകാർഡ് നൽകിയത്. പ്രദേശത്തുള്ള ഏതാനും ഹിന്ദു കുടുംബങ്ങൾക്കും ചുവപ്പുകാർഡ് നൽകിയിട്ടുണ്ട്. അഞ്ചു ലക്ഷം രുപ നൽകികൊണ്ടുള്ള താൽക്കാലിക ബോണ്ടിൽ ഒപ്പുവെപ്പിച്ചാണ് ഇവരെ ഒഴിപ്പിച്ചിരിക്കുന്നത്.
കൻവാർ യാത്രക്കിടെ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും തീർഥാടക സംഘം കടന്നുപോകുേമ്പാൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ പ്രദേശവാസികളെ കുറ്റക്കാരായി കണക്കാക്കുമെന്നും നോട്ടീസിൽ പറയുന്നു.
സംഭവം വിവാദമായതോടെ പൊലീസ് നിലപാട് മാറ്റി. തീർഥാടകർ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞുപോകുന്നതിനുള്ള നോട്ടീസ് നൽകിയതെന്നാണ് പൊലീസിെൻറ പുതിയ വിശദീകരണം. കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വർഷം ഇതേപ്രദേശത്തു കൂടി കൻവാരിയൻ യാത്ര കടന്നുപോയപ്പോഴുണ്ടായ സംഘർഷത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തൻമാരുടെ കാൽനട യാത്രയാണ് ഇത്. കൻവാരിയൻമാർ പൊലീസ് വാഹനമുൾപ്പെടെ അടിച്ചു തകർക്കുന്നതും മറ്റ് അക്രമസംഭവങ്ങൾ നടത്തുന്നതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഉത്തർപ്രദേശ് പൊലീസ് മേധാവികൾ ഹെലികോപ്ടറിൽ ഇരുന്ന് റോസാപുഷ്പങ്ങൾ വിതറി കൻവാർ തീർത്ഥാടകരെ സ്വാഗതം ചെയ്തതും വിവാദത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.